ss

തിരുവനന്തപുരം: ഭുവനേശ്വറിൽ നടന്ന ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനമായ 'അസികോൺ -2019'ൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് മികച്ച വിജയം. ദേശീയ തലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥികളായ ഡോ. അഖിൽ തോമസ് ജേക്കബ്, ഡോ. പ്രശാന്ത് ഗിരിജാവല്ലഭൻ നായർ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രാജ്യത്തെ മികച്ച സർജറി പി.ജിയെ തിരഞ്ഞെടുക്കുന്ന ടൈ സാ 2019 ൽ ഡോ. അഖിൽ തോമസ് ജേക്കബ് മൂന്നാം സ്ഥാനം നേടി. പോസ്റ്റർ - പ്രബന്ധാവതരണങ്ങളിൽ ഡോ. സൗമ്യ സോമൻ, ഡോ.എസ്. ഗൗരി, ഡോ. ജിയ എം.സാജു, ഡോ.എൻ. കിരൺ, ഡോ.സി. നിധീഷ്, ഡോ. ഡാന്റിസ് ജോൺ തോമസ്, ഡോ. ജിം ജോബ്, ഡോ. ഹരികൃഷ്ണൻ, ഡോ. എൻ. വിദ്യ എന്നിവരും വിജയികളായി. ദേശീയ സമ്മേളനത്തിൽ മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിനെ പ്രതിനിധീകരിച്ച് വകുപ്പു മേധാവി ഡോ. അബ്ദുൾ ലത്തീഫും ഡോ.ആർ.സി. ശ്രീകുമാറും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.