ചെമ്മീൻ വിഭവങ്ങൾ ഇഷ്ടമല്ലാത്തവർ ആരുണ്ട്? കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ചെമ്മീൻ. ചെമ്മീൻ വിഭവങ്ങളുടെ വ്യത്യസ്ത രുചികൾ തേടി നമ്മൾ പല ഹോട്ടലുകളിലും നാടൻ തട്ടുകടകളിലും കയറിയിറങ്ങാറുണ്ട്. അങ്ങനെ വ്യത്യസ്തമായ രുചി തേടി പോകുന്നവർ തീർച്ചയായും രുചിച്ചു നോക്കേണ്ട ഒരു സൂപ്പർ ‌ഡിഷാണ് കൗമുദി ടിവിയുടെ സാൾട്ട് ആൻഡ് പെപ്പർ എന്ന പരിപാടിയിലൂടെ പരിചയപ്പെടുന്നത്. തിരുവനന്തപുരം കഴക്കൂട്ടത്തുള്ള കാർത്തിക പാർക്കിലെ തവാ ഗ്രിൽഡ് പ്രോൺസ് വിത്ത് തേങ്ങാപാൽ എന്ന വ്യത്യസ്തമായ ചെമ്മീൻ രുചിയാണ് ഇന്നത്തെ എപ്പിസോഡിൽ പരിചയപ്പെടുന്നത്. നാടൻ രുചിക്കൂട്ടുകൾ ചേർത്ത ഈ അടിപൊളി വിഭവത്തെ പരിചയപ്പെടാം.

food