ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഷെറ മേഖലയിൽ ഭീകരരുടെ വെടിയേറ്റ് രണ്ട് സൈനികർക്ക് വീരമൃത്യു. ഖാരി ത്രയത്തിലെ വനമേഖലയിലൂടെ നുഴഞ്ഞുകയറാൻ പാകിസ്ഥാൻ തീവ്രവാദിൾ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചിരുന്നു. നുഴഞ്ഞുകയറ്റക്കാരെ പിടികൂടാൻ തെരച്ചിൽ ആരംഭിച്ചയുടൻ, സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
സൈനിക ഓപ്പറേഷൻ ഇപ്പോഴും പുരോഗമിക്കുന്നുണ്ട്, കൂടുതൽ വിവരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ഇന്ത്യൻ ആർമി പബ്ലിക് റിലേഷൻസ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് വ്യക്തമാക്കി.