കേരള രാഷ്ട്രീയത്തിൽ വിവാദങ്ങലിലൂടെ പ്രശസ്തനായ നേതാക്കളിൽ ഒരാളാണ് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. ബീഫ് നിരോധനം,​ ശബരിമല,​ പൗരത്വ നിയമ ഭേദഗതി തുടങ്ങിയ വിഷയത്തിൽ തന്റേതായ നിലപാടുകൾ സ്വീകരിച്ചു. ഇപ്പോഴിതാ സിനിമാക്കാർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കെ.സുരേന്ദ്രൻ. സിനിമാക്കാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ എന്തും വിളിക്കാമെന്നും അദ്ദേഹം പറയുന്നു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് സിനിമാക്കാർ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രന്റെ പ്രതികരണം.

k-surendran

"സിനിമാക്കാരോട് നല്ല അമർഷം ജനങ്ങൾക്കുണ്ട്. ഈ സിനിമാക്കാർ എന്ന് പറയുമ്പോൾ അവരെന്തോ വലിയ മഹാമേരുക്കൾ ആണെന്ന ധാരണ വേണ്ട. സിനിമാക്കാരും സമൂഹത്തിൽ ജീവിക്കുന്നവരാണ്. സിനിമാക്കാരെന്തോ അമാനുഷന്മാരാണെന്നും അവർക്ക് പ്രതലബോധം വേണ്ടെന്നുമൊക്കെയുള്ള ധാരണയുണ്ട്. സിനിമാക്കാർ വസ്തുത മനസിലാക്കാതെ രാഷ്ട്രീയപാർട്ടികളുടെ ചട്ടുകമായിട്ട് പ്രവർത്തിക്കരുത്.

ഞങ്ങളെ എവിടെയും കൊട്ടാം. മോദിയെ കൊട്ടാം. മോദിയുടെ തന്തയ്ക്ക് വിളിക്കാം. മോശം ഭാഷയിലൂടെ മോദിയെ കുറിച്ച് സംസാരിക്കാം. സിനിമാക്കാരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇവരെന്തോ സാംസ്കാരിക നായകന്മാരെന്നാവും. സിനിമാക്കാരും രാഷ്ട്രീയക്കാരും ആരായാലും ചോദ്യങ്ങളുണ്ടെങ്കിൽ ഉത്തരങ്ങളുമുണ്ടാകും. ". -കെ.സുരേന്ദ്രൻ പറയുന്നു