തിരുവനന്തപുരം: സഭ തർക്കത്തിന്റെ പേരിൽ മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിന് തടസം സൃഷ്ടിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നു. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.
ഓർഡിനൻസ് പ്രകാരം കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. സഭാതർക്കം ഇതിന് ബാധകമാകില്ല എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഓർഡിനൻസിൽ ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്. ഓർത്തഡോക്‌സ്-യാക്കോബായ തർക്കം മൂലം മൃതദേഹങ്ങൾ മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പല പള്ളികളിലും തർക്കം നിലനിൽക്കുന്നത്.
മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായപ്പോൾ ദേശീയ മനുഷ്യാവകാശ കമ്മിഷനടക്കം പ്രശ്‌നത്തിൽ അടിയന്തര നടപടി വേണമെന്ന് നിർദേശിച്ചിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നത്.