cm-pinarayi-vijayan

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേരള നിയമസഭ പാസാക്കിയ പ്രമേയം രാജ്യം വലിയ രീതിയിൽ ശ്രദ്ധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റേഷൻ കാർഡില്ലാത്ത പാവപ്പെട്ടവർക്ക് കാർഡ് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള പുനർനിർമാണത്തെ കുറിച്ചുള്ള ആശയങ്ങൾ കേരളസഭയിലുണ്ടാകുമെന്നും,​ പള്ളിത്തർക്കം ക്രമസമാധാന പ്രശ്​നമായി മാറരുതെന്നാണ്​ സർക്കാർ നിലപാടെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു. സഭാതർക്കത്തിൽ നിയമ നിർമാണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

"സംസ്ഥാനത്ത് വനവിസ്തൃതി വർദ്ധിച്ചു. കേരളത്തിന്റ പുനർനിർമിയിതിൽ പച്ചപ്പ് വർദ്ധിപ്പിക്കൽ പ്രധാനമാണ്. 37 കോടി വൃക്ഷ തെെകൾ വച്ചുപിടിപ്പിക്കാനും പദ്ധതിയിടും. സ്ട്രീറ്റ് ലെറ്റ് ഇനി മുതൽ എൽ.ഇ.ഡി വിളക്കുകളാക്കാനും തീരുമാനമെടുക്കും. സംസ്ഥാന റോഡുകൾ നല്ല രീതിയിൽ പണി തീർക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. ഈ വർഷം മേയ് ആകുമ്പോഴേക്കും തീർക്കാനാണ് ഉദ്ദേശിക്കുന്നത്.

സംസ്ഥാനം സ്ത്രീസുരക്ഷയുടെ പേരിൽ മുന്നിട്ടു നിൽക്കുന്നെങ്കിലും യാത്ര ചയ്യുന്ന സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഏറെയാണ്. താമസിക്കാൻ സുരക്ഷിതമായ സ്ഥലം. അത്തരത്തിലുള്ള സൗകര്യം കേരളത്തിലെ എല്ലാ പട്ടണപ്രദേശങ്ങളിലും ഉണ്ടാക്കും. ഇതിനായി നഗരസഭകൾ മുൻകെെ എടുക്കും. സ്ത്രീ സൗഹൃദ കേന്ദ്രങ്ങൾ എല്ലാ പട്ടണങ്ങളിലും സ്ഥാപിക്കും. പൊതു ശുചിമുറി സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കും. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി ആലോചിച്ച് പ്രത്യേക പദ്ധതി ആലോചിക്കും. വിദ്യാർത്ഥികൾക്ക് പാർടെെം ജോലി സൗകര്യം ഒരുക്കാനും തീരുമാനമെടുക്കും. യൂത്ത് ലീഡർഷിപ്പ് അക്കാദമി സ്ഥാപിക്കും. കെട്ടിക്കിടക്കുന്ന പരാതികൾ ഈ വർഷം തീർപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.