ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ എന്ന നിലയിൽ മിയ ഖലീഫ ഉൾപ്പെടെയുള്ള പോൺ താരങ്ങളുടെ ചിത്രം റീട്വീറ്റ് ചെയ്ത പാകിസ്ഥാൻ മുൻ മന്ത്രി ട്രോളിൽക്കുടുങ്ങി. പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി റഹ്മാൻ മാലിക്കിനാണ് മണ്ടത്തരം പറ്റിയത്.
അക്ഷയ് എന്ന ഇന്ത്യൻ ട്വീറ്റർ ഉപയോക്താവ് പങ്കുവച്ച മിയ ഖലീഫ ഉൾപ്പെടെയുള്ള മൂന്ന് പോൺ താരങ്ങളുടെ ചിത്രങ്ങളാണ് മന്ത്രി റീട്വീറ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർ എന്ന രീതിയിലാണ് അക്ഷയ്, റഹ്മാൻ മാലിക്കിനെ പറ്റിച്ചത്.
'റഹ്മാൻ മാലിക് സർ, ഇന്ത്യൻ പ്രാദേശിക ചലച്ചിത്രങ്ങളിൽ സ്വാധീനമുള്ള ഈ നടിമാർ ഹിജാബ് ധരിച്ച് പൗരത്വ നിയമ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന ഇന്ത്യന്‍ മുസ്ലീങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. അവർക്ക് സല്യൂട്ട്. മോദി ഉടൻ രാജി വയ്ക്കും'- എന്നായിരുന്നു അക്ഷയുടെ ട്വീറ്റ്. ദൈവം അവരെ അനുഗ്രഹിക്കട്ടെയെന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി ഇത് റീട്വീറ്റ് ചെയ്തത്. മണ്ടത്തരമാണ് എന്ന് മനസിലായി ട്വീറ്റ് മന്ത്രി ഡിലീറ്റ് ചെയ്തെങ്കിലും അതിന്റെ സ്‌ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.