മിമിക്രി വേദിയിൽ നിന്ന് മലയാള സിനിമയിലെത്തിയ നാദിർഷയും ദിലീപും പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഒന്നിക്കുന്നു. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലാണ് ഇവർ ഒന്നിക്കുന്നത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ സിനിമകളുടെ ഹാട്രിക് വിജയത്തിനു ശേഷം വീണ്ടും ഹിറ്റ് അടിക്കാൻ ഒരുങ്ങുകയാണ് നാദിർഷ തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥനിലൂടെ. ഇതുവരെ കാണാത്ത ലുക്കിലുള്ള ദിലീപിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് പുറത്തു വന്നിരിക്കുന്നത്. ചിത്രം ഒരു ഫുൾ ഫാമിലി പാക് എന്റെർറ്റൈനെർ ആയിരിക്കുമെന്ന് നൂറു ശതമാനം ഉറപ്പായി പറയാം . മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച സംവിധായകനായ നാദിർഷ,ദിലീപുമായി ഒന്നിക്കുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കില്ല.
തൊണ്ടി മുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സജീവ് പാഴൂർ തിരക്കഥയെഴുതി നാഥ് ഗ്രൂപ്പ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനിൽ നായർ ആണ് . നാദിർഷ തന്നെ സംഗീതം ചെയ്യുന്ന ചിത്രത്തിന് വരികൾ എഴുതുന്നത് ഹരിനാരായണനാണ്. എഡിറ്റർ സാജൻ,പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ.