merjan

ഡോ. പോൾസ് എന്റർടൈൻമെന്റിന്റെ ബാനറിൽ നർമ്മത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകി, ആന്റണി വർഗീസ് നായകനാവുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. പൂമരം, ജിബു ജേക്കബ് - ആസിഫ് അലി കൂട്ടുകെട്ടിൽ ആരംഭിക്കുന്ന ' എല്ലാം ശരിയാകും ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോക്ടർ പോൾ വർഗീസ് നിർമിക്കുന്ന ചിത്രം നവാഗതനായ അഭിഷേക് കെ. എസ് സംവിധാനം ചെയ്യുന്നു. രചന അനുരാജ് ഒ.ബി 2020 ൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ ആന്റണി വർഗീസിനൊപ്പം പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നു.