മലയാള സിനിമാ ഗാനങ്ങൾക്ക് തങ്ങളുടേതായ ശെെലിയിൽ വ്യത്യസ്ത ഈണങ്ങൾ പകർന്നുനൽകിയ സംഗീത സംവിധായകരാണ് ബേണി ഇഗ്നേഷ്യസ്. മെലഡിയാണെങ്കിലും അടിച്ചുപൊളി പാട്ടാണെങ്കിലും ബേണി ഇഗ്നേഷ്യസ് ഈണം നൽകിയ പാട്ടുകൾ മലയാളികൾ സ്നേഹത്തോടെ ഏറ്റു പാടി. 1992 കാഴ്ച്ചക്കപ്പുറം എന്ന ചലച്ചിത്രത്തിലാണ് മലയാള സിനിമാ സംഗീത രംഗത്ത് സംഗീത സംവിധായകരായി തുടക്കം കുറിച്ചതെങ്കിലും പ്രിയദർശൻ പുറത്തിറക്കിയ “തേന്മാവിൻ കൊമ്പത്ത്” എന്ന സിനിമയ്ക്ക് സംഗീതം ചെയ്തതോടെയാണ് ഈ സംഗീതപ്രതിഭകൾ ഏറെ പ്രശസ്തരായത്. ചന്ദ്രലേഖ, കൊട്ടാരം വീട്ടിലെ അപ്പുട്ടന്‍, രഥോത്സവം,​ കല്യാണരാമന്‍, ആകാശ ഗംഗ തുടങ്ങിയ സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. ഇപ്പോൾ ആകാശ ഗംഗയിലെ സംഗീത സംവിധാനത്തിനിടെ സംവിധായകൻ വിനയനുമായുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് ബേണി ഇഗ്നേഷ്യസ്. കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിലാണ് താരങ്ങൾ മനസുതുറന്നത്.

vinayan

"ഒരു സിനിമയിൽ തന്നെ ഒരുപാട്ട് രണ്ട് വെറെെറ്റിയായിട്ട് ചെയ്ത ചിത്രമാണ് ആകാശ ഗംഗ. ദാസേട്ടന്റെ പാട്ടാണ് പടത്തിൽ ആദ്യം വരുന്നത്. ടെെറ്റിൽ സോംഗ്. ടെെറ്റിലുള്ളതിന്റെ പേരിലാണ് അത് ടിവിയിലൊക്കെ പലപ്പോഴും വരാറ്. ചിത്രയുടെ പാട്ട് യക്ഷി മൂഡിൽ. ദാസേട്ടൻ റൊമാന്റിക് മൂഡിലും പാടിയിട്ടുണ്ട്. വിനയൻ അന്ന് ഞങ്ങളോട് പറഞ്ഞത് രണ്ട് പാട്ട് ചെയ്യണമെന്നാണ്. പറ്റുമെങ്കിൽ ഒരുപാട്ട് തന്നെ രണ്ടായി ചെയ്യാൻ പറഞ്ഞു. "പറ്റുമെങ്കിൽ" എന്നു പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടില്ല. നമുക്ക് പറ്റണം. അതൊരു ചാലഞ്ചായിട്ട് എടുത്തു.

ഞാൻ വന്നിട്ട് ബേണിയോട് പറഞ്ഞു നമുക്ക് അത് രണ്ടുമൂന്ന് ട്യൂൺ ഇട്ടു നോക്കാം. രണ്ടിലും കൊള്ളിക്കാൻ പറ്റിയ ഒരു ട്യൂൺ ഉണ്ടാക്കിയെടുത്തിട്ട് അത് മാത്രം കേൾപ്പിക്കാം. രണ്ട് വെറെെറ്റിയായിട്ട് പാടിക്കേൾപ്പിച്ചു. അപ്പോൾ പുള്ളി എന്ത് പറയുമെന്നറിയാലോ. എന്നിട്ട് പറ്റിയില്ലാന്ന് പറയുകയാണെങ്കിൽ അപ്പോൾ ആലോചിക്കാം. ഞങ്ങൾ രണ്ടും റൊമാന്റിക്കായി പാടി കേൾപ്പിച്ചുകൊടുത്തു. ചിത്രയുടെ വേർഷനും പാടികേൾപ്പിച്ചു. പുള്ളി കണ്ണടച്ച് കേട്ടിരുന്നു. റൊമാന്റിക് കേട്ടപ്പോൾ കൊള്ളാം. അത് നല്ലൊരു ചലഞ്ചായിരുന്നു. ഇപ്പോൾ ആകാശ ഗംഗ രണ്ടാം ഭാഗത്തിൽ ഒരു പാട്ട് ചെയ്യുന്നുണ്ട്"-ബേണി ഇഗ്നേഷ്യസ് പറയുന്നു.