ധനം, കേളി, കാബൂളിവാല എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ചാർമിള. മലയാളത്തിന് പുറമെ തമിഴ് ,തെലുങ്ക് എന്നീ ഭാഷകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി ഇന്ന് സഹായിക്കാൻ ആരുമില്ലാതെ ആശുപത്രിയിൽ ചികിത്സ തേടിയതായി റിപ്പോർട്ടുകൾ.
അസ്ഥിരോഗത്തെത്തുടർന്ന് ചെന്നൈയിലെ ഒരു സർക്കാർ ആശുപത്രിയിൽ താരം ചികിത്സ തേടിയെന്നും, അവരുടെ കൈയിൽ ചികിത്സയ്ക്ക് ആവശ്യമായ പണമില്ലെന്നും തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്ത് വയസുകാരൻ മകനും പ്രായമായ അമ്മയ്ക്കുമൊപ്പം ചെന്നൈയിലെ ഒറ്റമുറി വീട്ടിലാണ് 45കാരിയായ ചാർമിള താമസിക്കുന്നത്.
താൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി ചാർമിള നേരത്തെ വ്യക്തമാക്കിയിരുന്നു. 2006ൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറായ രാജേഷിനെ താരം വിവാഹം ചെയ്തെങ്കിലും ആ ബന്ധം 2014ൽ അവസാനിച്ചു. ശേഷം നടൻ കിഷോർ സത്യയെ ജീവിത പങ്കാളിയാക്കിയെങ്കിലും ആ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല.