ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയമായ യുവതാരമാണ് ഹർദിക് പാണ്ഡ്യ. വെടിക്കെട്ട് ബാറ്റിങ്ങും മിന്നുന്ന പേസ് ബൗളിങ്ങും പാണ്ഡ്യയെ വ്യത്യസ്തനാക്കുന്നു. ഇംഗ്ലീഷ് ഓൾറൗണ്ടർ ബെന്‍ സ്റ്റോക്സുമായാണ് പാണ്ഡെയെ വിരാട് കൊഹ്‌ലി താരതമ്യം ചെയ്തത്. നടുവിന് പരിക്കേറ്റ് താത്കാലികമായി ക്രീസിൽ നിന്നും മാറി നിന്ന പാണ്ഡ്യ പുതുവർഷത്തിൽ ആരാധകർക്ക് ആവേശമായി മാറിയിരിക്കുകയാണ്.
ഹർദിക് പാണ്ഡ്യയും മോഡലും സിനിമ നടിയുമായ നതാഷയെയും ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ കുറച്ചുകാലമായി സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനിടയിലാണ് താരം എന്റെ ""വെടിക്കെട്ടിനൊപ്പം"" ഈ പുതുവർഷവും ഞാൻ ആരംഭിക്കുന്നു എന്ന വാചകത്തോടെ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.നിരവധി ആളുകളാണ് ഇവർക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിക്കുന്നത്.