mobile-phone

മൊബൈൽ ഫോണുകൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ അതിലെ വിവരങ്ങൾ ദുരുപയോഗം ചെയ്യുമെന്ന പേടി എല്ലാവർക്കും കാണും. എന്നാൽ അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് സർക്കാർ. കാണാതായതോ നഷ്ടപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യുന്നതിനായി പോർട്ടലുകലാണ് സർക്കാർ സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. മുംബയിൽ അവതരിപ്പിച്ച സി.ഇ.ഐ.ആർ (സെൻട്രൽ എക്വിപ്‌മെന്റ് ഐഡെന്റിറ്റി രജിസ്റ്റർ) ഇന്ന് മുതൽ ഡൽഹി എൻ.സി.ആർ മേഖലയിലും ലഭ്യമാകും.

മൊബൈൽ ഫോൺ നഷ്ടപ്പെട്ട് കഴിഞ്ഞാൽ സർക്കാരിന്റെ ഈ ഓൺലൈൻ പോർട്ടൽ വഴി കാണാതായ ഫോൺ ബ്ലോക്ക് ചെയ്യാവുന്നാണ്. ബ്ലോക്ക് ചെയ്ത ശേഷം ഈ ഫോൺ മറ്റാർക്കും തന്നെ ഉപയോഗിക്കാനാകില്ല. ഈ വർഷം തന്നെ ഈ സേവനം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

http://www.ceir.gov.in എന്ന വെബ്‌സൈറ്റിലൂടെ മൊബൈലിന്റെ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് ട്രാക്ക് ചെയ്യും. മൊബൈൽ ഫോൺ കാണാനില്ലെന്ന് കാണിച്ച് ഉടമ പരാതി നൽകുകയും ഇത് സംബന്ധിച്ച് എഫ്‌.ഐ.ആർ രജിസ്റ്ററും ചെയ്ത ശേഷമാണ് സി.ഇ.ഐ.ആറിൽ മൊബൈൽ ട്രാക്ക് ചെയ്യുക. വെബ്‌സൈറ്റിലൂടെ ഉടമയ്ക്ക് ഫോൺ ബ്ലോക്കും ചെയ്യാം.