caa-protest-

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന റാലി നടത്തി. ദേശീയ പൗരത്വ രജിസ്റ്ററും, പൗരത്വ ഭേദഗതി നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചത്. വൈകിട്ട് നാലിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച റാലി മറൈൻഡ്രൈവിൽ സമാപിച്ചു.

മറൈൻഡ്രൈവിൽ വൈകിട്ട് ആറിന് സമരപ്രഖ്യാപന കൺവെൻഷൻ മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ,. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്..

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ഇന്ന് കോഴിക്കോടും ഇന്ന് ലോംഗ് മാർച്ച് നടക്കുന്നുണ്ട്.