ശ്രീനഗർ: ജമ്മു കാശ്മീർ ഹൈക്കോടതിയിലെ നോൺ ഗസറ്റഡ് തസ്തികയിലേക്ക് ക്ഷണിച്ച അപേക്ഷകൾ ഹൈക്കോടതി റദ്ദാക്കി.
പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ളവർക്കും കാശ്മീരിൽ ജോലിക്ക് അപേക്ഷിക്കാവുന്ന സ്ഥിതിവിശേഷം കൈവന്നിരുന്നു. ഇതിൻപ്രകാരം ഇന്ത്യയിലുള്ള ആർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാമായിരുന്നു. എന്നാൽ, ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വന്നിരുന്നു. ഇതിന് ശേഷമാണ് തസ്തികകളെ സംബന്ധിച്ച പരസ്യം ഹൈക്കോടതി റദ്ദാക്കിയത്. ജമ്മു കാശ്മീരിലെ സർക്കാർ ജോലികൾ സംസ്ഥാനത്തുള്ളവർക്ക് വേണ്ടി മാത്രമുള്ളതാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.