stock-up

കൊച്ചി: പുതുവർഷത്തിലേക്ക് നേട്ടത്തോടെ ചുവടുവച്ച് സെൻസെക്‌സും നിഫ്‌റ്രിയും. 52 പോയിന്റ് നേട്ടവുമായി സെൻസെക്‌സ് 41,306ലും 14 പോയിന്റുയർന്ന് നിഫ്‌റ്റി 12,182ലുമാണുള്ളത്. അടിസ്ഥാന സൗകര്യമേഖലയുടെ വികസനത്തിനായി അടുത്ത അഞ്ചുവർഷത്തിനകം 105 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രഖ്യാപനം ഓഹരികൾക്ക് കരുത്തായി.

അദാനി പോർട്‌സ്, എൻ.ടി.പി.സി., പവർഗ്രിഡ്, വേദാന്ത, ഇൻഫോസിസ്, എച്ച്.ഡി.എഫ്.സി., മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യൂണിലിവർ, എച്ച്.സി.എൽ എന്നിവയാണ് ഇന്നലെ നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികൾ. രൂപയും ഇന്നലെ നേട്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്. ഡോളറിനെതിരെ 15 പൈസ ഉയർന്ന് 71.22ലാണ് രൂപയുള്ളത്.