modi-

ന്യൂഡൽഹി :കഴിഞ്ഞവർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ‍തിരഞ്ഞ രാഷ്ട്രീയ നേതാക്കളുടെ പട്ടികയിൽ ആദ്യസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ.2018ലും നരേന്ദ്രമോദിയായിരുന്നു ആദ്യസ്ഥാനത്ത് എത്തിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് രണ്ടാം സ്ഥാനത്ത്.

കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയാണ് മൂന്നാമതായി പട്ടികയിലുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്തപരാജയത്തെതുടർന്ന് രാഹുൽഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. നിലവിൽ വയനാട് എംപിയാണ് രാഹുൽ ഗാന്ധി.

മുൻ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‍ലിയാണ് നാലാമത്. ജി.എസ്.ടി നടപ്പിലാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ജെയ്റ്റ്‍ലി ഓഗസ്റ്റിൽ അന്തരിച്ചു. പ്രിയങ്ക ഗാന്ധി, പി ചിദംബരം, അമിത് ഷാ, നിർമല സീതാരാമൻ, നവ്ജോത് സിംഗ് സിദ്ദു, വൈ.എസ്.ജഗൻമോഹൻ റെഡ്ഡി തുടങ്ങിയവരാണ് ആദ്യ പത്തിൽ സ്ഥാനം പിടിച്ച മറ്റുള്ളവർ.