caa-

കൊച്ചി: ഇന്ത്യയിൽ ജനിച്ചിട്ടുണ്ടെങ്കിൽ ഇവിടെത്തന്നെ മരിക്കാനുമുള്ള സ്വാതന്ത്ര്യം രാജ്യത്തെ എല്ലാ ജനങ്ങൾക്കുമുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. പൗരത്വ നിയമ ഭേദഗതിക്കെതിരേ കൊച്ചിയിൽ നടന്ന മുസ്ലീം സംഘടനകളുടെ സമര പ്രഖ്യാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..


മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ സമ്മേളനത്തിൽ പറഞ്ഞു.. മുഖ്യപ്രഭാഷണത്തിനിടെ അഭിപ്രായപ്പെട്ടു. പി.കെ. കുഞ്ഞാലിക്കുട്ടി, ബെന്നി ബഹനാൻ, ടി.ജെ. വിനോദ്, മാത്യു കുഴൽനാടന്‍, ജസ്റ്റിസ് ഗോഡ്‌സെ പാട്ടീൽ, സെബാസ്റ്റ്യൻ പോൾ, വിവിധ മതസംഘടന നേതാക്കൾ തുടങ്ങിയവർ സമര പ്രഖ്യാപന മഹാ സമ്മേളനത്തിൽ പങ്കെടുത്തു.