മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ തിളങ്ങിയ ബാലതാരം ബേബി അനിഖ പുത്തൻ ലുക്കിൽ.
ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ ഫോട്ടോഷൂട്ടിൽ സാരിയിൽ കിടിലന്‍ ലുക്കിലെത്തിയിരിക്കുകയാണ് അനിഖ. ജയലളിതയുടെ ജീവിതത്തെ അടിസ്ഥാനമാക്കി എടുത്ത വെബ് സീരിസിലും മിന്നുന്ന പ്രകടനമാണാ അനിഖ കാഴ്ച വച്ചത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം.
മലയാളത്തിൽ മമ്മൂട്ടി,മോഹൻലാല്‍ അടക്കമുള്ള താരങ്ങളുടെ മകൾ വേഷങ്ങളിൽ തിളങ്ങിയ അനിഖ തമിഴ്‌നാട്ടിൽ അജിത്തിന്റെ മകളായപം എത്തിയിരുന്നു. ബാലതാരത്തിൽ നിന്ന് മുതിർന്ന വേഷങ്ങളിലേക്ക് അനിഖയേയും ഉടൻ കാണാൻ സാധിക്കുമെന്നാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ. വൈറ്റ് റാംപ് ഫോട്ടോഗ്രാഫിയാണ് അനിഖയുടെ പുത്തൻ ഫോട്ടോഷൂട്ടിന് പിന്നില്‍.