nss-

ചങ്ങനാശ്ശേരി: പൗരത്വനിയമ ഭേദഗതിയിൽ നിലപാട് വ്യക്തമാക്കി എൻ.എസ്.എസ്. മതേതരത്വമാണ് എൻ.എസ്.എസ് നിലപാടെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ഇത് വീണ്ടും ആവർത്തിച്ചു പറയേണ്ട കാര്യമില്ല. അതുകൊണ്ടാണ് പൗരത്വഭേദഗതി സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് പോകാതിരുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.

മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി എന്നീ മൂല്യങ്ങൾ ആണ് എൻ.എസ്.എസിന്റേത്. ഇക്കാര്യം നൂറു വർഷങ്ങൾക്കു മുമ്പ് തന്നെ മന്നത്ത് പത്മനാഭൻ പറഞ്ഞിട്ടുള്ളതാണെന്നും സുകുമാരൻ നായർ പറഞ്ഞു. പെരുന്നയിൽ നടന്ന എൻ.എസ്.എസ് സമ്മേളനത്തിലാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ നിലപാട് പറയുന്നവർക്കൊപ്പം യോഗത്തിൽ പങ്കെടുക്കാൻ ഇല്ലെന്നും സുകുമാരൻ നായർ വിമർശിച്ചു.