gst

ന്യൂഡൽഹി : ജി.എസ്.ടി വരുമാനത്തിൽ തുടർച്ചയായ രണ്ടാം മാസവും ഒരു ലക്ഷം കോടി കവിഞ്ഞു. ഡിസംബർ മാസത്തിൽ 1.03 ലക്ഷം കോടി ജി എസ്ടി വരുമാനം നേടാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നത്. രാജ്യം സമ്പദ്‌വ്യവസ്ഥയിൽ നേരിടുന്ന മെല്ലെപ്പോക്ക് മറികടക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിന് ഇത് ആശ്വാസമാണ്.

ഇക്കഴിഞ്ഞ ഡിസംബറിൽ 16 ശതമാനം വളർച്ചയാണ് ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള നികുതി വരുമാനത്തിൽ ഉണ്ടായത്. ഡിസംബർ 31 വരെ 81 ലക്ഷം ടാക്സ് റിട്ടേണുകളാണ് ഫയൽ ചെയ്തത്. ജി.എസ്.ടി നികുതി വരുമാനത്തിൽ കഴിഞ്ഞ മാസങ്ങളിൽ വന്ന കുറവ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാൻ വൈകിയപ്പോൾ കേരള ധനമന്ത്രി തോമസ് ഐസക് അടക്കം ഇതിനെതിരെ പരസ്യ നിലപാടെടുത്തിരുന്നു.