tpbhavan

വടകര: ആർ.എം.പി.ഐ സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരന്റെ സ്മാരകമായി ഓർക്കാട്ടേരിയിൽ നിർമ്മിച്ച ടി.പി ഭവൻ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി മംഗത് റാം പസ്‌ല ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് സംസ്ഥാന സെക്രട്ടറി എൻ. വേണു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഖിലേന്ത്യാ പ്രസിഡന്റ് കെ.ഗംഗാധർ ടി.പി യുടെ ഫോട്ടോ അനാച്ഛാദനം നിർവഹിക്കും. ജി.ദേവരാജൻ, ടി.എൽ.സന്തോഷ്, കെ.സി.ഉമേഷ് ബാബു, കല്പറ്റ നാരായണൻ, ഡോ.വി.വേണുഗോപാലൻ, ടി.എസ്.നാരായണൻ, എൻ.പി ചെക്കുട്ടി, ഡോ.ആസാദ്, ഡോ.പി.ഗീത, കെ.എം. ഷാജഹാൻ, ഞെരളത്ത് ഹരിഗോവിന്ദൻ, കെ.പി.പ്രകാശൻ എന്നിവർ സംബന്ധിക്കും.

വൈകിട്ട് 4 ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ടി.പി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.എസ്. ഹരിഹരൻ, കെ.എൻ.എ. ഖാദർ എം.എൽ. എ, മുൻമന്ത്രി ഷിബു ബേബി ജോൺ, പാറക്കൽ അബ്ദുല്ല, എം.എൽ.എ, സി.എ.അജീർ, ജോൺ ജോൺ, അഡ്വ.ജയശങ്കർ, അഡ്വ.പി.കുമാരൻകുട്ടി, വീരാൻകുട്ടി, കെ.കെ. കുഞ്ഞിക്കണാരൻ എന്നിവർ സംസാരിക്കും. രാത്രി 10 ന് നാടകവും അരങ്ങേറും.