ജേക്കബ് ഗ്രിഗറി ആദ്യമായി നായകനായി എത്തുന്ന 'മണിയറയിലെ അശോകൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി . ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ദുൽഖർ സൽമാനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പ്രേക്ഷകർക്കായി പങ്കുവച്ചത്. നിർമാതാവെന്ന പുതിയ ചുമതലയിലൂടെ കടന്നു പോകുന്നതിന്റെ സന്തോഷവും ദുൽഖർ പോസ്റ്ററിനൊപ്പം നൽകിയ കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു. ചിത്രത്തിലെ നായികയുടെ റോൾ കൈകാര്യം ചെയുന്ന അനുപമ പരമേശ്വരനുമായുള്ള ഗ്രിഗറിയുടെ കഥാപാത്രത്തിന്റെ പ്രണയരംഗമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. നാട്ടിൻപുറത്തുകാരനായ അശോകൻ എന്ന കഥാപാത്രത്തെയാണ് ഗ്രിഗറി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അശോകന്റെ കാമുകിയായാണ് അനുപമ ചിത്രത്തിൽ എത്തുന്നത്. നവാഗതനായ ഷംസു സൈബ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.