പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ദുൽഖർ ചിത്രം 'കുറിപ്പി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ ദുൽഖർ സൽമാൻ തന്നെയാണ് ചിത്രത്തിലെ 'കുറുപ്പി'ന്റെ ഗെറ്റപ്പ് പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്തത്. 'പല നാടുകൾ, പല രൂപങ്ങൾ, പല ഭാവങ്ങൾ. എല്ലാം ഇവിടെ തുടങ്ങുന്നു.' എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ ദുൽഖർ പങ്കുവച്ചത്. ഈ പതിറ്റാണ്ട് ഒരു പുതിയ ലുക്കോട് കൂടി ആരംഭിക്കുകയാണ് എന്നും ദുൽഖർ തന്റെ ആരാധകരോട് പറയുന്നു. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുപ്രസിദ്ധ കൊലയാളി സുകുമാര കുറുപ്പായി ദുൽഖർ സൽമാനും, കുറുപ്പിനാൽ കൊല്ലപ്പെടുന്ന ചാക്കോയായി ടോവിനോ തോമസുമാണ് എത്തുന്നത്. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. 2020 ആഗസ്റ്റ് ആറിനാണ് ചിത്രം റിലീസ് ചെയ്യുക എന്നാണു വിവരം.