ramnath-kovind
RAMNATH KOVIND

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശബരിമല സന്ദർശനം ഒഴിവാക്കി. ഹെലിപ്പാഡുൾപ്പെടയുള്ള അസൗകര്യങ്ങൾ സംബന്ധിച്ച്‌ പത്തനംതിട്ട കളക്ടർ സർക്കാരിനു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ജനുവരി 6നാണ് ശബരിമല ദർശനം നടത്തേണ്ടിയിരുന്നത്. അന്ന് ഉച്ചതിരിഞ്ഞ് കൊച്ചിയിലെത്തുന്ന രാഷ്ട്രപതി താജ് ഹോട്ടലിൽ താമസിച്ചശേഷം പിറ്റേന്ന് പ്രഭാതഭക്ഷണത്തിനു ശേഷം ലക്ഷദ്വീപിലേക്ക് പോകും. 9നു മടങ്ങി കൊച്ചിയിലെത്തും. തുടർന്ന് ഡൽഹിയിലേക്കു പോകും. പൊതുഭരണവകുപ്പിന് രാഷ്ട്രപതി ഭവൻ നൽകിയ യാത്രാപരിപാടിയിൽ ശബരിമലയെ ഉൾപ്പെടുത്തിയിട്ടില്ല.

ശബരിമലയിലേക്കുള്ള വെള്ളം ശേഖരിക്കുന്ന വലിയ ജലസംഭരണിയുടെ മൂടിയായിരുന്നു രാഷ്ട്രപതി ഇറങ്ങേണ്ട ഹെലിപാഡാക്കാൻ ആലോചിച്ചിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ സുരക്ഷയൊരുക്കേണ്ടി വരുന്നതിലെ പരിമിതികൾ അതത് ‌വകുപ്പുകൾ നിരത്തിയിരുന്നു. ഇക്കാര്യം രാഷ്ട്രപതിയുടെ സുരക്ഷാവിഭാഗത്തെ അറിയിക്കുകയും ചെയ്തു.