ന്യൂസൗത്ത് വെയിൽസ് (ഓസ്ട്രേലിയ): കാട്ടുതീയിൽ നിന്ന് മൃഗങ്ങളെ രക്ഷിക്കാൻ മൃഗശാല ജീവനക്കാരൻ ചെയ്ത കാര്യം അന്തർദേശീയ ശ്രദ്ധ നേടുന്നു. കാട്ടുതീ നിയന്ത്രണാതീതതമായതോടെയാണ് ഓസ്ട്രേലിയയിലെ സൗത്ത് വെയിൽസിലെ മൃഗശാലയിൽ നിന്ന് മൃഗങ്ങളെ ഒഴിപ്പിക്കാൻ നർദ്ദേശിച്ചത്. തുടർന്ന് മോഗോ മൃഗശാല ജീവനക്കാരൻ കടുവ അടക്കമുള്ള മൃഗങ്ങളെ സ്വന്തം വീട്ടിലേക്കാണ് കൊണ്ടുപോയത്.
200ൽ അധികം വരുന്ന മൃഗശാലയിലെ സീബ്ര, റൈനോ, ജിറാഫ് തുടങ്ങിയ എല്ലാ ജിവികളേയും കാട്ടുതീയിൽ നിന്ന് രക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞു. ചൊവ്വാഴ്ചയാണ് ഒഴിഞ്ഞ് പോകാനുള്ള നിര്‍ദേശം ലഭിക്കുന്നത്. കടുവ, സിംഹം, ഒറാങ് ഉട്ടാൻ തുടങ്ങിയവയുടെ കൂടുകൾ അടക്കം ജീവനക്കാർ വീടുകലിൽ എത്തിച്ചു. പാണ്ട, കുരങ്ങുകള്‍ തുടങ്ങിയ ജീവികൾക്കായി ജീവനക്കാർ വീടുകൾ തുറന്നു നല്‍കുകയായിരുന്നു. മൃഗശാലയിലെ ജീവികൾക്ക് വീട്ടിൽ ഇടം നല്‍കിയത് മൃഗശാല നടത്തിപ്പുകാരൻ കൂടിയായ സ്റ്റേപ്പിൾസ് തന്നെയാണ്. ഒറ്റ മൃഗം പോലും കാട്ടുതീയിൽ പെട്ടില്ലെന്നും വീട്ടിലെ മുറിയിൽ സുരക്ഷിതരാണെന്നും സ്റ്റേപ്പിൾസ് ബിബിസിയോട് പറഞ്ഞു.