തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത സ്വിം സ്യൂട്ട് ധരിച്ച ചിത്രങ്ങളെ വമിർശിച്ചവർക്ക് ബോളിവുഡ് ഗായികയുടെ മറുപടി ഇങ്ങനെ. ബോളിവുഡ് ഗായിക സോന മോഹപത്രയാണ് കഴിഞ്ഞദിവസം ട്വിറ്ററിൽ കറുത്ത സ്വിം സ്യൂട്ട് ധരിച്ച് കടൽത്തീരത്തിരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചത്. എന്നാൽ ഇതിന് പിന്നാലെ നിരവധിപേർ ചിത്രങ്ങളെ വിമർശിച്ച് രംഗത്തെത്തുകയായിരുന്നു.
സംസ്‌കാരത്തിന് യോജിക്കുന്ന വസ്ത്രമല്ലെന്നും, വളരെ ഗൗരവക്കാരിയാണെന്നാണ് സോനയെ കുറിച്ചുള്ള കാഴ്ചപ്പാടെന്നും അത്തരത്തിലൊരാൾ ഇങ്ങനെയുള്ള വസ്ത്രം ധരിക്കുമെന്ന് കരുതിയില്ലെന്നും ആളുകൾ പ്രതികരിച്ചു. ഇതിനിടെ പലരും നാല്‍പത്തിമൂന്നുകാരിയായ സോനയുടെ ശരീരത്തെക്കുറിച്ച് മോശം കമന്റുകൾ നടത്തി. ഇതിൽ പ്രതിഷേധിച്ചാണ് സോന സ്വിം സ്യൂട്ടിലുള്ള കൂടുതൽ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.
I shared some last evening & ppl wrote in saying “wearing slut clothes & then saying #MeToo ?! “. Some felt let down, “thought you were a serious person?!”. Many sent ❤️& 🔥. I refuse to fit in to any box, just like I refuse to suck in my well earned belly.2020 here I Come! pic.twitter.com/Hx7uOvvYqt
— ShutUpSona (@sonamohapatra) December 31, 2019
ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നത് കൊണ്ട് ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നതിനെ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. ചിലർ കരുതുന്നത് ഞാൻ വളരെ സീരിയസായ ഒരു വ്യക്തി ആണെന്നാണ്. നിങ്ങളുടെ കാഴ്ചപ്പാടിൽ അങ്ങനെയൊരു വ്യക്തി ആകുന്നത് കൊണ്ട് ഞാൻ ഖാദി ധരിക്കുകയോ, ശരീരം മുഴുവൻ മറച്ചുനടക്കുകയോ ചെയ്യണോ, നിങ്ങളുടെ സംസ്‌കാരത്തെക്കുറിച്ചുള്ള സങ്കൽപങ്ങളോ, നിങ്ങളുടെ കുലസ്ത്രീ സങ്കല്‍പങ്ങളോ എന്റെ ബാധ്യതകളല്ല. അതിനാൽ എനിക്ക് ഒട്ടും ഖേദമില്ല...'- ചിത്രങ്ങൾക്കൊപ്പം സോന കുറിച്ചു.
Grateful for all writing in.The first category of people show themselves to the rest of the world & hopefully someone in their life’s will teach them the concept of ‘consent’ & how clothes or lack of them doesn’t justify anyone attacking a woman. 2020 here I Come. #SonaOnTheRocks pic.twitter.com/VrsJLggMKc
— ShutUpSona (@sonamohapatra) December 31, 2019
താൻ തന്റെ ശരീരത്തിൽ അഭിമാനിക്കുന്നതായും സോന ട്വീറ്റിൽ കുറിച്ചു. 2018ൽ ഗായകരായ അനു മാലിക്, കൈലാഷ് ഖേർ എന്നിവർക്കെതിരെ 'മീ ടൂ' ആരോപണങ്ങളുമായി രംഗത്തെത്തിയ ഗായികമാരിൽ പ്രധാനിയാണ് സോന. സൽമാൻ ഖാനെതിരെയും സോന വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു.
The second category of people should throw away any notion of me living up to their idea of a intense, thinking, serious, loving & therefore only khadi or fully covered woman, your Sanskari’pan or idea of ‘worthy woman’ is not mine,no apologies from me therefore. #SonaOnTheRocks pic.twitter.com/bshtgojLMu
— ShutUpSona (@sonamohapatra) December 31, 2019