ലോകത്തെ എല്ലാതരം ആൾക്കാരും ഒരുപോലെ ആഘോഷിക്കുന്ന ദിവസമാണ് പുതുവർഷദിനം. എന്നാൽപുതുവർഷരാവിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സെക്‌സിൽ ഏർപ്പെടുന്ന സെക്‌സിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്ന രാത്രിയാണ് പുതുവർഷരാവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്.
പുതുവർഷത്തെ സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്ന മനുഷ്യരെ സെക്‌സ് കൂടുതൽ ആനന്ദിപ്പിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇഷ്ടമുള്ള പങ്കാളിക്കൊപ്പം സെക്‌സിൽ ഏർപ്പെട്ടുകൊണ്ട് പുതുവർഷത്തെ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻമാരും സ്ത്രീകളുമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ക്രിസ്‌മസ് രാത്രിയും ഇങ്ങനെ തന്നെയാണെന്നാണ് കണക്കുകൾ. ക്രിസ്‌മസ് രാത്രി സെക്‌സിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന, സെക്‌സിലേർപ്പെടുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ സെക്‌സ് ടോയ് റീട്ടെയിലർ സ്ഥാപനമായ ‘ലവ്‌ഹണി’ നടത്തിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്. സർവേയിൽ പങ്കെടുത്തവരിൽ ക്രിസ്‌മസ് രാത്രിയിൽ സെക്‌സ് ആഗ്രഹിക്കുകയും സെക്‌സിൽ ഏർപ്പെടുകയും ചെയ്‌തത് 60 ശതമാനം ആളുകളാണ്.
പുതുവർഷ രാത്രിയും ഇതിനു സമാനമാണ്. ഏകദേശം 58 ശതമാനത്തോളും പേരും പുതുവർഷരാത്രിയിൽ സെക്‌സ് ആഗ്രഹിക്കുന്നവരാണ്. പുതിയ വർഷത്തെ വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യാൻ ഇഷ്ട പങ്കാളിക്കൊപ്പമുള്ള സെക്‌സിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നവരാണ് സർവേയിൽ പങ്കെടുത്ത വലിയ ശതമാനം ആളുകളും.