തിരുവനന്തപുരം: തലസ്ഥാനത്തിന്റെ 402 അക്ഷരമുറ്റങ്ങളിൽ ഹൈടെക് പാഠപുസ്തകങ്ങൾ മിഴിതുറക്കുന്നു. നോട്ടുബുക്കിനും പാഠപുസ്തകത്തിനുമൊപ്പം കമ്പ്യൂട്ടറും ഓൺലൈൻ ക്ലാസുകളും ഡിജിറ്റൽ സംവിധാനങ്ങളുമെല്ലാം ഹൈടെക് ക്ലാസ് മുറികളിലുണ്ട്. ലാപ്ടോപ്പ്, പ്രൊജക്ടർ, സ്പീക്കർ, മൗണ്ടിംഗ് കിറ്റ്, ടിവി, കാമറ, വെബ് ക്യാം എന്നിവയുമുൾപ്പെടുന്നതാണ് ക്ലാസ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) ഹൈടെക് സ്കൂൾ - ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായാണ് ഇവ പൂർത്തിയാക്കിയത്. തിരഞ്ഞെടുത്ത സർക്കാർ - എയ്ഡഡ് സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കിയത്. സ്കൂളുകൾ ഹൈടെക്കായതിന്റെ പ്രഖ്യാപനം ഈ മാസമുണ്ടാകും.
വിതരണം ചെയ്ത ഉപകരണങ്ങൾ
l ലാപ്ടോപ്പ് - 9239
l പ്രൊജക്ടർ - 5528
l സ്പീക്കർ - 7702
l ടെലിവിഷൻ - 392
l സ്ക്രീനുകൾ - 2613
l മൗണ്ടിംഗ് കിറ്റ് - 3524
l ഡി.എസ്.എൽ.ആർ കാമറ - 379
l എച്ച്.ഡി. വെബ് കാം - 401
ഫണ്ട്കിഫ്ബി ചെലവിട്ടത്
46.65
കോടി രൂപ ഹൈടെക് സ്കൂളുകൾ
l സർക്കാർ സ് കൂൾ 243
l എയ്ഡഡ് 159
ആകെ 402
ഉപകരണ വിതരണം പൂർത്തിയാക്കിയത്
സർക്കാർ സ്കൂൾ 461
എയ്ഡഡ് സ്കൂൾ 330
ആകെ 791
അനുബന്ധ പ്രവർത്തനങ്ങൾ
l മുഴുവൻ അദ്ധ്യാപകർക്കും പ്രത്യേക ഐ.ടി പരിശീലനം
l പാഠഭാഗങ്ങളുടെ ഡിജിറ്റൽ വിനിമയത്തിന് സമഗ്ര പോർട്ടൽ
l ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലൂടെ 180 ഹൈടെക് സ്കൂളുകൾ പ്രവർത്തിക്കും
l ഉപകരണങ്ങൾക്ക് അഞ്ച് വർഷ വാറന്റി ഇൻഷ്വറൻസ് പരിരക്ഷ
l പരാതി പരിഹാരത്തിന് പ്രത്യേക കോൾ സെന്ററും വെബ് പോർട്ടലും