ടൊവിനോ തോമസ് ആദ്യമായി ത്രിബിൾ റോളിൽ എത്തുന്നു. നവാഗതനായ ജിതിൻലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലാണ് ടൊവിനോ മൂന്ന് വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. യു. ജി. എം എന്റടെയ്്നേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം മൂന്നു കാലഘട്ടത്തിന്റെ കഥ പറയുന്നു. മൂന്നു തലമുറയിലെ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. 1900, 1950, 1990 എന്നീ മൂന്നു കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. നവാഗതനായ സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.തമിഴിൽ കന തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച ദിബു നൈനാൻ തോമസിന്റേതാണ് സംഗീതം. കാസർകോട്,വയനാട് എന്നിവിടങ്ങളാണ് അജയന്റെ രണ്ടാം മോഷണത്തിന്റെ ലൊക്കേഷൻ.എന്ന് നിന്റെ മൊയ്തീൻ, കുഞ്ഞിരാമായണം,ഗോദ, കൽക്കി എന്നീ ചിത്രങ്ങളിൽ മുഖ്യ സംവിധാന സഹായിയായിരുന്നു ജിതിൻ ലാൽ.അതേസമയം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയുടെ കർണാടകയിലെ ലൊക്കേഷനിലാണ് ടൊവിനോ ഇപ്പോൾ.തൊണ്ണൂറു ദിവസത്തെ ഷൂട്ടാണ് പ്ളാൻ ചെയ്തിട്ടുള്ളത്.