വിജയ് ആന്റണിയും സുരേഷ് ഗോപിയും അഭിനയിക്കുന്ന തമിഴരശൻ ഈ മാസം തിയേറ്ററിൽ എത്തും. ഐ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രമായ തമിഴരശൻ ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്നു. വിജയ് ആന്റണി പൊലീസ് ഇൻസപെക്ടറായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രതിനായക ഛായയുള്ള ഡോക്ടർ കഥാപാത്രമാണ് സുരേഷ് ഗോപിയുടേത് .
വിജയ് ആന്റണി ആദ്യമായി ആക് ഷൻ പാശ്ചാത്തലത്തിലുള്ള കുടുംബ ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതകൂടിയുണ്ട്. അച്ഛനും മകനും തമ്മിലുള്ള ആത്മ ബന്ധമാണ് പ്രമേയം.
രമ്യ നമ്പീശനാണ് വിജയ് ആന്റണിയുടെ നായിക. ഛായാസിംഗ് , സംഗീത, കസ്തൂരി, മധുമിത, സോനു സുഡ്, രാധാരവി, റോബോ ഷങ്കർ യോഗി ബാബു, മുനിഷ് കാന്ത്, സെന്ദ്രായൻ, അശ്വിൻ രാജാ തുടങ്ങി വലിയൊരു താര നിര തന്നെയുണ്ട്. ഇളയരാജ സംഗീത സംവിധാനം നിർവഹിക്കുന്നു. ആർ. ഡി. രാജശേഖർ ഛായാഗ്രഹണവും അനൽ അരസു സംഘട്ടന സംവിധാനവും നിർവഹിക്കുന്നു.