ദുബായ് : യു.എ.ഇയിൽ ഒരുകുടുംബത്തിലെ മൂന്നുപേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എഷ്യൻ യുവതിയും അവരുടെ രണ്ട് പെൺമക്കളുമാണ് കൊല്ലപ്പെട്ടത്. ഇവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിനെ തിരയുന്നു. അതേസമയം ഇയാൾ രാജ്യം വിട്ടതായാണു സൂചന.
ഇന്റർപോൾ സഹായത്തോടെ ഇയാളെ പിടികൂടാൻ നീക്കം തുടങ്ങി. മൂന്നു വയസ്സുള്ള മകളെ കൊലപ്പെടുത്തിയില്ല.
ഏഴ് വയസുള്ള മകനെ അജ്മാനിലെ ഭാര്യവീട്ടിൽ ഏല്‍പ്പിച്ചിരുന്നു. ശേഷം മടങ്ങിയെത്തി ഫ്ലാറ്റ് പൂട്ടി വിമനത്താവളത്തിലേക്ക് പോകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. അബുദാബിയിൽ താമസിക്കുന്ന അമ്മ വിളിച്ചിട്ട് ഫോൺ എടുക്കാതെ വന്നപ്പോഴാണ് വിവരം പൊലീസിൽഅറിയിക്കുന്നത്. എന്നാൽ ഇവർ ഏത് രാജ്യക്കാരാണെന്ന് സ്ഥീരികരിച്ചിട്ടില്ല.