camera

റിവേഴ്സ് ഗിയറിൽ വാഹനമോടിക്കുന്നത് ഡ്രൈവർമാരെ സംബന്ധിച്ച് വലുതല്ലാത്ത ചെറിയൊരു പ്രശ്നം തന്നെയാണ്. വാഹനത്തിൽ മറ്റാരുമില്ലെങ്കിൽ പുറകുവശം തട്ടുമോ എന്ന പേടി ചിലർക്കുമുണ്ട്. എന്നാൽ സാങ്കേതികവിദ്യ വളർന്നുവന്നതോടെ ആ പ്രശ്നത്തിന് വലിയൊരു പരിഹാരമായിട്ടുണ്ട്. സെൻസറിന്റെയും ബാക്കി ക്യാമറയുടെയും സഹായത്താലാണ് ആ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടത്. ഇത്തരം ക്യാമറകൾക്കും സെൻസറുകൾക്കും വേണ്ടി ചെലവാകുന്ന അമിതമായ തുക കാരണം മിക്കയാളുകളും ഇത് ഫിറ്റ് ചെയ്യാൻ മടിക്കുന്നുണ്ട്. എന്നാൽ ചെറിയ തുകയ്ക്ക് ഇത്തരം ക്യാമറകൾ വിപണിയിൽ ലഭിക്കുന്ന സത്യം ആർക്കും അറിയില്ല.

ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നീ ഓൺലൈൻ സൈറ്റുകളിൽ 2000 രൂപയ്ക്ക് ഇത്തരം ക്യാമറകൾ ലഭിക്കും. ഒന്നു പരിശ്രമിച്ചാൽ നമുക്ക് തന്നെ വീട്ടിൽ നിന്ന് ഇത് ഫിറ്റ് ചെയ്യുകയും ചെയ്യാം. 2000 രൂപയ്ക്ക് ക്യാമറയും അതിന് ആവശ്യമായ വയറുകളും ഡിസ്‌പ്ലേയും ലഭിക്കും. കൂടാതെ നമ്മുടെ കൈയിൽ സ്ക്രൂ ഡ്രൈവർ, ഡ്രിൽ അടങ്ങുന്ന ചെറിയ ആയുധങ്ങൾ ഉണ്ടെങ്കിൽ വളരെ സിമ്പിളായി നമുക്ക് തന്നെ ഫിറ്റ് ചെയ്യാം. ഒരു ഡ്രിൽ ഉപയോഗിച്ച് വാഹനത്തിന്റെ പുറകുവശത്ത് ക്യാമറ ഫിറ്റ് ചെയ്തതിന് ശേഷം റിവേഴ്സ് ലൈറ്റിന്റെ പവർ കണക്ടറ്ര് ചെയ്ത് നൽകിയാൽ മതി. ക്യാമറയ്ക്ക് ഒപ്പം ലഭിക്കുന്ന കോഡ് വയറുകൾ ഡിസ്‌പ്ലേയിൽ യോജിപ്പിച്ച് വാഹനത്തിന്റെ മിറർ വയ്ക്കുന്ന ഭാഗത്ത് ഫിറ്റ് ചെയ്താൽ മതിയാവും.

ഒരു കാര്യം മറക്കരുത്, ഡിസ്‌പ്ലേയ്ക്കും പവർ ആവശ്യമാണ്. ഇത് വേണമെങ്കിൽ വാഹനത്തിന്റെ ഉൾഭാഗത്തുള്ള ലൈറ്റിൽ നിന്നും എടുത്താൽ മതിയാവും. ക്യാമറയുടെ പവർ റിവേഴ്സ് ലൈറ്റിൽ നൽകിയതിനാൽ ഗിയർ മാറ്റുമ്പോൾ തന്നെ ക്യാമറ ഓണായി ഡിസ്‌പ്ലേയിലൂടെ വാഹനത്തിന്റെ പിറകുവശം കാണാൻ സാധിക്കും.