തന്റെ ശക്തമായ നിലപാടുകളുടെ കാര്യത്തിൽ പേരുകേട്ടയാളാണ് ബോളിവുഡ് നടി സ്വര ഭാസ്കർ. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് ഐക്യദാർട്യവുമായി സ്വര ഭാസ്ക്ക രംഗത്തെത്തിയത് അടുത്തിടെ വാർത്തയായിരുന്നു. നിയമം ഭരണഘടനയ്‌ക്കെതിരാണെന്നും അത് രാജ്യത്തെ ജനങ്ങൾക്കിടയിൽ വെറുപ്പ് പരത്താനാണ് ഉപകരിക്കുക എന്നും നടി അഭിപ്രായപ്പെട്ടിരുന്നു. എന്നാലിപ്പോൾ രസകരമായി രീതിയിൽ ട്വിറ്റർ വഴി പുതുവർഷത്തെ വരവേറ്റ താരത്തിന് അങ്ങേയറ്റം മോശമായ കമന്റുകളെയും ലൈംഗികചുവയുള്ള പദപ്രയോഗങ്ങളെയുമാണ് നേരിടേണ്ടതായി വന്നത്.
Staple expression through 2019 !! 🤣🤣🙈🙈🤷🏾♀️🤷🏾♀️ Goobye 2019- I will not miss you so much!!! Hello 2020! Don’t do s*** that makes me look like this!! 🙏🏿🙏🏿🤣🤣 pic.twitter.com/PaLHtGzx7u
— Swara Bhasker (@ReallySwara) January 1, 2020
'2019ലെ സ്ഥായിയായ മുഖഭാവം! വിട 2019, നിന്നെ അത്രയ്ക്ക് എനിക്ക് മിസ് ചെയ്യില്ല. ഹലോ 2020! എന്നെ ഈ അവസ്ഥയിലാക്കുന്ന **** എന്നോട് ചെയ്യരുത്!'. ഇമോജികളുടെ അകമ്പടിയോടെ സ്വര ഇങ്ങനെയായിരുന്നു ട്വിറ്ററിലൂടെ പുതുവർഷത്തെ വരവേറ്റത്. കൈമുട്ടുകൾ കുത്തി താൻ സോഫയിൽ കിടക്കുന്ന ചിത്രവും നടി കുറിപ്പിനൊപ്പം നൽകിയിരുന്നു. പക്ഷെ, ട്വീറ്റിനെ അതിന്റെ സ്പിരിറ്റിൽ മനസിലാക്കുന്നതിന് പകരം അങ്ങേയറ്റം മോശം കമന്റുകളുമായാണ് ട്വിറ്ററാറ്റികൾ പ്രതികരിച്ചിരിക്കുന്നത്.
Look at the replies to this tweet. I wonder whether the families of the men posting such sexually explicit rape fantasies know that they have potential rapists amidst them. I think it’s about time such men are named and shamed. https://t.co/fgFa13mVJL
— Rohini Singh (@rohini_sgh) January 1, 2020
എന്നാൽ ഈ കമന്റുകൾക്കെതിരെ സ്വരയെ പിന്തുണച്ചുകൊണ്ടും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള കമന്റുകൾ എല്ലാവരും കാണണമെന്നും ഭാവിയിൽ സ്ത്രീപീഡനങ്ങൾ നടത്താൻ സാദ്ധ്യതയുള്ളവരാണ് ഇങ്ങനെയുള്ള കമന്റുകൾ പോസ്റ്റ് ചെയുന്നതെന്നും, അക്കാര്യം ഇവരുടെ കുടുംബങ്ങൾ മനസിലാക്കണമെന്നും സ്വരയെ പിന്തുണച്ചെത്തിയവരുടെ കൂട്ടത്തിലുള്ള മാദ്ധ്യമപ്രവർത്തക രോഹിണി സിംഗ് അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം മനസ്ഥിതിയും കൊണ്ടുനടക്കുന്ന പുരുഷന്മാരെ തിരിച്ചറിയണമെന്നും തുറന്ന് കാട്ടണമെന്നും രോഹിണി ചൂണ്ടിക്കാട്ടുന്നു.