തിരുവനന്തപുരം: ക്രിസ്മസിന് പിന്നാലെ പുതുവത്സര തലേന്നും സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. പുതുവർഷ തലേന്ന് വെയർഹൗസുകളിലൂടെയും ഔട്ട്‌ലെറ്റുകളിലൂടെയും വിറ്റത് 89.12 കോടി രൂപയുടെ മദ്യമാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്. ബെവ്‌കോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 68.57 കോടിയുടെ മദ്യമാണ് ഇത്തവണ ഒറ്റ ദിവസം വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിന്റെ വര്‍ദ്ധനവ്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പനയില്‍ 16 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മദ്യവിൽപന 63.33 കോടി രൂപയാണ്. വർദ്ധന 8% (5.24 കോടി രൂപ). ഡിസംബർ 22 മുതൽ 31 വരെ വിറ്റത് 522.93 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റത് 512.54 കോടി രൂപയുടെ മദ്യമാണ്. വർദ്ധന 2% (10.39 കോടി രൂപ).
ക്രിസ്മസ് തലേന്നും മദ്യവില്‍പ്പനയില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവ് ഉണ്ടായിരുന്നു. സമാനമായ രീതിയാണ് പുതുവത്സര തലേന്നും മദ്യ വില്‍പന. കഴിഞ്ഞ വര്‍ഷം ഇത് 63 കോടിയായിരുന്നു. ഈ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ ഇതില്‍ എട്ട് ശതമാനം വര്‍ദ്ധനവുണ്ടായി.