kothagiri

യാത്രകൾക്കായി സ്ഥിരം പോകുന്ന സ്ഥലങ്ങൾ ഒന്നു മാറ്റിപ്പിടിച്ചാലോ?​ ഊട്ടി,​കൊടേക്കനാൽ,​പോണ്ടിച്ചേരി, ​കൊച്ചി ഇവയൊക്കെ ലിസ്റ്റിൽ നിന്നും മാറ്റി നിറുത്താം. ഇതിനു പകരമായി അടുത്തു തന്നെ പോകാവുന്ന ചല സ്ഥലങ്ങൾ നോക്കാം. കേരളത്തിൽ കൊച്ചിയിലെ ബീച്ചും കടലും കാഴ്ചകളും കണ്ട് മടുത്തെങ്കിൽ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ആ യാത്രയൊന്ന് മാറ്റിപ്പിടിച്ചു നോക്കൂ. കണ്ണൂർ ജില്ലയിലാണ് മുഴപ്പിലങ്ങാട് ബീച്ച്. ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ ഡ്രൈവിംഗ് ബീച്ചാണ് മുഴപ്പിലങ്ങാടുള്ളത്. ബീച്ചിലൂടെ വാഹനങ്ങൾ ഓടിച്ചു കൊണ്ടുപോകുവാൻ സാധിക്കുന്നതിനാൽ ഇവിടെ ചിലവഴിക്കുന്ന സമയം ഫലപ്രദമായിരിക്കും. കണ്ണൂരിൽ നിന്നും 15 കിലോമീറ്ററും തലശ്ശേരിയിൽ നിന്നും എട്ട് കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കണ്ണൂര്‍ കോട്ട, തലശ്ശേരി കോട്ട, പയ്യാമ്പലം ബീച്ച്, ധർമ്മടം തുരുത്ത്, മാഹി തുടങ്ങിയ ഇടങ്ങൾ ഇതിനടുത്താണ്.

kothagiri

ഇനി ഊട്ടി ഒന്ന് മാറ്റി കോത്താഗിരിക്ക് വിടാം. നീലഗിരിയുടെ മനോഹരമായ കാഴ്ചകളും ട്രക്കിംഗും കോടമഞ്ഞിലെ പ്രഭാതങ്ങളും കോത്താഗിരിയിൽ ആസ്വദിക്കുവാനുണ്ട്. അല്പം സാഹസികതയും ധീരതയും തിരയുന്നവർക്കു പറ്റിയ ഇടം കൂടിയാണിത്. ഊട്ടിയിൽ നിന്നും 30 കിലോമീറ്ററും കൂനൂരിൽ നിന്നും 17 കിലോമീറ്ററുമാണ് കോത്താഗിരിയിലേക്കുള്ള ദൂരം. കോടനാട് വ്യൂ പോയിന്റ്, കാതറീൻ വെള്ളച്ചാട്ടം,രംഗസ്വാമി പീക്ക്, തേയിലത്തോട്ടങ്ങൾ തുടങ്ങിയവയാണ് പ്രധാന കാഴ്ച.

karaikkal

പോണ്ടിച്ചേരിക്ക് പകരം കാരയ്ക്കലിലേക്ക് വച്ചുപിടിച്ചോളൂ. ഫ്രഞ്ച് കോളനികളുടെയും ഭരണത്തിന്‍റെയും കഥ പറയുന്ന പോണ്ടിച്ചേരി തമിഴിനാട് യാത്രയിലെ പ്രധാന ഇടമാണ്. പോണ്ടിച്ചേരിയെപ്പോലെ , പോണ്ടിച്ചേരിക്കൊപ്പം നിൽക്കുന്ന ഇടമാണ് കാരയ്ക്കൽ. പോണ്ടിച്ചേരിയിൽ നിന്നും വെറും മൂന്ന് മണിക്കൂർ സമയത്തെ അകലത്തിൽ സ്ഥിതി ചെയ്യുന്ന കാരയ്ക്കലും പോണ്ടിയെപ്പോലെ തന്നെ ഒരു ഫ്രഞ്ച് പട്ടണമാണ്. എല്ലാ സംസ്കാരങ്ങളും കൂടിച്ചേർന്ന ഇടമായ കാരയ്ക്കൽ ഒരു തുറമുഖ പട്ടണം കൂടിയാണ്. കാരയ്ക്കാർ അമ്മയാർ ക്ഷേത്രം, ദര്‍ഭദാരണേശ്വർ ക്ഷേത്രം, വേളാങ്കണ്ണി, നാഗൂർ തുടങ്ങിയവയാണ് അടുത്തുള്ള പ്രധാന ഇടങ്ങള്‍.