ടെലിവിഷൻ പരമ്പരകളിൽ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ദീപന്‍ മുരളി. അഭിനയത്തിന് പുറമെ അവതാരകനായും സ്ക്രീനിലെത്തി. 2018ലായിരുന്നു താരത്തിന്റെ വിവാഹം. സഹപ്രവര്‍ത്തകയായിരുന്ന മായയെയാണ് ദീപന്‍ വിവാഹം ചെയ്തത്. ഇപ്പോഴിതാ മായയെ ആദ്യം കണ്ട സന്ദർഭത്തെ കുറിച്ച് മനസുതുറക്കുകയാണ് ദീപൻ മുരളി. കൗമുദി ടി.വി "ഡേ വിത്ത് എ സ്റ്റാറി"ലൂടെയാണ് താരം മനസുതുറന്നത്.
"ഫിലിം മേക്കർ അക്കാദമിയിൽ ഞാൻ അക്കാദമി ഹെഡ് ആന്റ് പ്രൊഡക്ഷനിൽ ട്രെയിനിംഗ് ഹെഡായിട്ട് വർക്ക് ചെയ്യുകയായിരുന്നു. മായ അന്ന് മൾട്ടിമീഡിയയൊക്കെ പഠിച്ച് ജോലി അന്വേഷിച്ച് വരുന്ന കുട്ടി ആയിരുന്നു. അങ്ങനെ ഇന്റെർവ്യൂവിന് വന്നു. കുട്ടിയെ ഇന്റെർവ്യു ചെയ്തു. സംസാരിച്ചു, പേര് പറഞ്ഞു. സെൽഫ് ഇൻഡ്രൊഡ്യൂസ് ചെയ്യാൻ പറഞ്ഞപ്പോൾത്തന്നെ മായ വിറയൽ തുടങ്ങി. ഇതെല്ലാം കഴിഞ്ഞ് കുട്ടി പോയി. അക്കാദമിക്കലായി സർട്ടിഫിക്കറ്റൊക്കെ നോക്കിയപ്പോൾ ഓക്കെയാണ്. മൾട്ടിമീഡിയ പഠിച്ചിട്ടുണ്ട്. പ്രോജക്ടുകളുമുണ്ട്. പ്രോജക്ട് ചെയ്തിരിക്കുന്ന സി.ഡി നമ്മളിട്ട് കണ്ടു.
ഞാൻ സെന്റർ ഹെഡിനോടും മാനേജറോടും പറഞ്ഞു, കുട്ടി ഓക്കെയാണ്. പക്ഷേ, ലാബ് അസിസ്റ്റ് ചെയ്യാൻ അവിടെ പഠിക്കുന്ന കുട്ടികളോട് ഈ കുട്ടി എന്ത് പറഞ്ഞുകൊടുക്കും?എന്തെങ്കിലും ഒരു കമന്റ് പയ്യന്മാർ പറഞ്ഞു, ഒന്നാമത് മീഡിയാ കോഴ്സ് ആണ്. പറഞ്ഞു കഴിഞ്ഞാൽ ഈ കുട്ടി കരഞ്ഞു നിലവിളിച്ചോണ്ടോടും. ഞാൻ പറഞ്ഞു, ഈ കുട്ടിയെ ഇവിടെ എടുക്കാൻ പറ്റില്ല. പിന്നെയാണ് റെക്കമന്റേഷനിൽ മായ അവിടെ കയറിയത് ഞാൻ അറിയുന്നത്. പിന്നെ മായയാണ് എന്നെ പ്രെപോസ് ചെയ്തത്.
മായ ഡയറക്ടായി പ്രൊപ്പോസ് ചെയ്തതല്ല. കമ്പനിയിലുള്ള സൃഹൃത്തുക്കളുമായി മായ ഷെയർ ചെയ്തു. എന്നോട് പറഞ്ഞില്ല. പിന്നെ പരസ്പരം ഇഷ്ടമായി. കല്യാണം കഴിക്കാൻ തീരുമാനമായി. അതിനിടയിൽ ഞാൻ സീരിയലിൽ പോയി. പിന്നീട് പിണങ്ങി ബ്രേക്കപ്പ് ആയി. പക്ഷെ, ഫ്രണ്ട്ഷിപ്പ് അതേപോലെ പോയി. ശേഷം സീരിയസായി കല്യാണം വന്നപ്പോൾ ഞാൻ ആലോചിച്ചു, എന്നെ ആർക്കും സഹിക്കാൻ പറ്റില്ല. ഇതുപോലൊരു കുട്ടിക്കേ എന്നെ സഹിക്കാൻ പറ്റുള്ളൂ. നിന്നെ കെട്ടിയാമതിയെന്നും പറഞ്ഞ് തിരിച്ചു വന്നു. അങ്ങനെ ഇപ്പോൾ ഒരു കൊച്ചിന്റെ അച്ഛനും അമ്മയുമായി."-ദീപൻ പറയുന്നു.