സിനിമാ രാഷ്ട്രീയ മേഖലകളിൽ മാത്രമല്ല അവതാരകനായും ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ഭാര്യയായ രാധികയും മകനായ ഗോകുൽ സുരേഷും മലയാളികൾക്ക് സുപരിചിതരാണ്. തങ്ങളുടെ മകൻ നടൻ എന്ന പേരിൽ അറിയപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ എന്ന ലേബലിൽ മാത്രം ഒതുങ്ങുകയാണ് രാധിക സ്വതവേ ചെയ്യുന്നത്.
എന്നാൽ ഭർത്താവിനെയും മകനെയും പോലെ തന്റെയുള്ളിലും കലാപരമായ കഴിവുകളുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് രാധിക. നടി ശരണ്യമോഹനും സന്നിഹിതയായിരുന്ന ഒരു അരങ്ങേറ്റ ചടങ്ങിൽ വച്ച് മോഹിനിയാട്ട പദം അതിമധുരമായി ആലപിച്ചുകൊണ്ടാണ് രാധിക തന്റെ കഴിവുകൾ വെളിവാക്കിയത്. തനിക്ക് 'സ്റ്റേജ് ഫ്രയിറ്റ്' ഉണ്ടെന്ന് പറഞ്ഞുകൊണ്ട് പദം ആലപിക്കാൻ തുടങ്ങിയ രാധിക അതിമനോഹരമായാണ് അത് പാടി അവസാനിപ്പിച്ചത്. താരപത്നിയുടെ ഗാനാലാപനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.