ഓ മൈ ഗോഡിൽ അഭിനന്ദന പ്രവാഹം ഉണ്ടാക്കിയ എപ്പിസോഡാണ് ഈ വാരം സംപ്രേക്ഷണം ചെയ്തത്. ഭർത്താവിനെ പറ്റിക്കാൻ ഭാര്യ എടുത്ത റിസ്ക്കാണ് എപ്പിസോഡിന്റെ വിജയം. തിരുവനന്തപുരത്ത് കോവളത്തെ ഒരു ഹോട്ടലിലാണ് ഷൂട്ട് അരങ്ങേറിയത്. ഭർത്താവിന്റെ കൂട്ടുകാരനുമായി ഭാര്യ ഒരു എഗ്രിമെന്റ് ഉണ്ടാക്കി എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേയ്ക്ക് എത്തിക്കുന്നു. സുഹൃത്തിന്റെ പേഴ്സണൽ കാര്യത്തിന് എന്ന് പറഞ്ഞാണ് തിരുവനന്തപുരത്തേയ്ക്ക് വിളിക്കുന്നത്. കോവളത്തെ ഹോട്ടലിൽ എത്തുമ്പോഴാണ് ഹോട്ടൽ മാനേജറായി എത്തുന്ന ഓ മൈ ഗോഡ് അവതാരകൻ ഭാര്യയുടെ വഴിവിട്ട ജീവിതത്തെക്കുറിച്ച് പറയുന്നത്.തുടർന്ന് കാണിച്ചു കൊടുക്കുന്ന കാഴ്ചകളിൽ ഭർത്താവിന്റെ ചോര തിളയ്ക്കുന്നു. പിന്നീട് നടക്കുന്ന ഭാര്യയുടെ പെർഫോമൻസിൽ ഭർത്താവ് സ്നേഹത്തെ വെളിവാക്കുന്നു.