mufthi

ശ്രീനഗർ: അധികൃതർ തന്നെ വീട്ടുതടങ്കലിലാക്കിയെന്നും എവിടെയും പോകാൻ അനുവദിക്കുന്നില്ലെന്നും പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി.

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും തന്റെ മുത്തച്ഛനുമായ മുഫ്തി മുഹമ്മദ് സയീദിന്റെ സൗത്ത് കാശ്മീരിലുള്ള ശവകുടീരം സന്ദർശിക്കാൻ അനുമതി തേടിയിരുന്നു. എന്നാൽ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി അനുമതി നിഷേധിച്ചുവെന്ന് ഇൽതിജ പറഞ്ഞു.

ഗുപ്കർ റോഡിലുള്ള മെഹ്ബൂബ മുഫ്തിയുടെ 'ഫെയർവ്യൂ" വസതിയിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ ആഗസ്റ്റ് അഞ്ചുമുതൽ ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇവിടെ വീട്ടുതടങ്കലിൽ കഴിയുകയാണ്.

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ പിന്നാലെയാണ് മെഹ്ബൂബയെ വീട്ടുതടങ്കലിലാക്കിയത്. മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള എന്നിവരെയും വീട്ടുതടങ്കലിലാക്കിയിരുന്നു.