തിരുവനന്തപുരം: ഫാസിസത്തിന്റെ അടിസ്ഥാന ശിലകളിൽ ഒന്നായ പുരുഷാധിപത്യത്തെ ചെറുത്ത് തോൽപ്പിക്കാൻ പുരോഗമന കലാസാഹിത്യ സംഘം ശക്തമായി ഇടപെടണമെന്ന് കെ ആർ മീര പറഞ്ഞു.
പു.ക.സ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യോഗത്തിൽ കരമന ഹരി അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. സുമേഷ് കൃഷ്ണൻ രചിച്ച 'ചന്ദ്രകാന്തം', മാങ്കോയിക്കൽ ചന്ദ്രൻ രചിച്ച 'നിനക്കായ് മകളെ' എന്നീ കവിതാ സമാഹാരങ്ങളുടെ പ്രകാശനവും നടന്നു. സതീഷ് കിടാരക്കുഴി അനുശോചന പ്രമേയം അവതരിപ്പിച്ചു. ശ്രീവരാഹം മുരളി സ്വാഗതവും ഡോ. ബിജു ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കാരയ്ക്കാമണ്ഡപം വിജയകുമാർ (പ്രസിഡന്റ്), സി.അശോകൻ (സെക്രട്ടറി), വിതുര ശിവനാഥ് (ട്രഷറർ), കരമന ഹരി, എം. ചന്ദ്രബോസ്, അഡ്വ. കെ.പി. രണദിവെ, ആർ.ഗിരീഷ് കുമാർ, രാധാകൃഷ്ണൻ ചെറുവല്ലി, ഡോ. സുനന്ദ കുമാരി, എസ്.സരോജം, ശ്രീവരാഹം മുരളി (വൈസ് പ്രസിഡന്റുമാർ), സതീഷ് കിടാരക്കുഴി, എം.പി. ഗുരുപ്രകാശ്, എസ്. രാഹുൽ, ജി.എസ്. പ്രസീദ, ചിത്രാ ദേവി, ആർ. വേണുനാഥ്, കെ. ജി. സൂരജ്, ഡോ. ബി. നജീബ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.