ന്യൂഡൽഹി: റൂപേ ഇന്റർനാഷണൽ കാർഡുപയോഗിച്ചുള്ള വിദേശത്തെ ആയിരം രൂപയിൽ കുറയാത്ത പർച്ചേസുകൾക്ക് 40 ശതമാനം വരെ കാഷ്ബാക്ക് നൽകാൻ നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ തീരുമാനം. ഒരു ഇടപാടിന് പരമാവധി 4,000 രൂപവരെ കാഷ്‌ബാക്ക് നേടാം. പ്രതിമാസം പരമാവധി നാലുതവണ പർച്ചേസ് നടത്തി 16,000 രൂപവരെ ഇത്തരത്തിൽ പരമാവധി നേടാം. തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ മാത്രമാണ് ഓഫർ ലഭിക്കുക.