ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയുൽ വൈറലാകാറുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതാരെന്നറിയുമോ?. വൈ. കെ കൃഷ്ണമൂർത്തി എന്ന ഫോട്ടോഗ്രാഫറാണ് മോദിയുടെ മനോഹരമായ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തും മോദി ചിത്രങ്ങൾ പകർത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പിൽ ഫോട്ടോഗ്രാഫർ ആന്റ് വീഡിയോ ഗ്രാഫർ കൂടിയാണ് യാദലം കൃഷ്ണമൂർത്തി ലോക്‌നാഥെന്ന വൈ.കെ കൃഷ്ണമൂർത്തി.
കർണാടകയിലെ തുമകുരുവിൽ നിന്നുള്ള കൃഷ്ണമൂർത്തി പ്രസാർഭാരതി ജീവനക്കാരനാണ്. രണ്ടു പതിറ്റാണ്ടായി പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പൽ ഫോട്ടോഗ്രാഫറാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമൊത്ത് ജോലി ചെയ്യുന്നത് സന്തോഷകരമാമെന്ന് കൃഷ്ണമൂർത്തി പറയുന്നത്. മോദിക്കൊപ്പം മൈനസ് പതിനഞ്ച് ഡിഗ്രി സെൽഷ്യസിൽ ന്യൂസിലൻഡിൽ പോയതാണ് തനിക്ക് ഏറ്റവും മറക്കാൻ പറ്റാത്ത അനുഭവമെന്ന് അദ്ദേഹം പറയുന്നു.
ആ തണുപ്പിനെ അനായാസം നേരിട്ട മോദി, തങ്ങളോട് പൂണമായി സഹകരിച്ചെന്നും കൃഷ്ണമൂർത്തി പറഞ്ഞു. രണ്ടാം യു.പി.എ സർക്കാരിന് ശേഷം താൻ അവധിയെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ജോലിയിൽ തുടരാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർബന്ധിക്കുകയായിരുന്നുവെന്നും മോദിയുടെ പ്രസിദ്ധമായ ഒട്ടുമിക്ക ചിത്രങ്ങൾക്ക് പിന്നിലും പ്രവർത്തിച്ച കൃഷ്ണമൂർത്തി പറഞ്ഞു. എപിജെ അബ്ദുൾ കലാം രാഷ്ട്രപതിയായിരുന്നപ്പോൾ അദ്ദേഹത്തിന് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്.