ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റിലെ നാലാം മത്സരത്തിനായി കേരളം ഹൈദരാബാദിനെതിരെ ഇന്നുമുതൽ ഇറങ്ങും. ഗുജറാത്തിനെതിരായുള്ള കഴിഞ്ഞ മത്സരത്തിൽ മികച്ച ബൗളിംഗ് കാഴ്ച വച്ചി​ട്ടും കേരളം തോറ്റി​രുന്നു. ഹൈദരാബാദിനെതിരെ വിജയിച്ച് നോക്കൗട്ട് സാധ്യത നിലനിർത്താനാണ് കേരളത്തി​ന്റ ശ്രമം. മത്സരത്തിന്റെ തത്സമയം സംപ്രേക്ഷണം സ്റ്റാർ സ്‌പോർട്‌സ് 2ൽ ഉണ്ടാകും. ദേശീയ ടീമിലേക്ക് പോയതിനാൽ സഞ്ജു സാംസണ് പകരം രോഹൻ പ്രേം കേരളത്തിനായി ഇറങ്ങും. മോനിഷിന് പകരം വിനൂപ് മനോഹരനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരള ടീം:
സച്ചിന്‍ ബേബി (ക്യാപ്റ്റൻ),എസ് മിഥുൻ, രോഹൻ പ്രേം, റോബിൻ ഉത്തപ്പ, ജലജ് സക്സേന, ബേസിൽ തമ്പി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രൻ, ആസിഫ് കെഎം, എംഡി നിധീഷ്, രാഹുൽ പി, അസറുദ്ദീൻ, സിജോമോൻ ജോസഫ്, സൽമാന്‍ നിസാർ, സന്ദീപ് വാര്യർ, വിനൂപ് മനോഹരൻ.