ന്യൂഡൽഹി : 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിൽ അംഗമായിരുന്ന ഡിഫൻഡർ സുനിതാലാക്ര കരിയർ അവസാനിപ്പിച്ചു. ദീർഘനാളായി അലട്ടുന്ന കാൽമുട്ടിലെ പരിക്കിന് കടുത്ത ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടതിനാലാണ് 28 കാരിയായ സുനിത കളിക്കളത്തോട് വിട പറയുന്നത്.
2008 മുതൽ ഇന്ത്യൻ ടീമംഗമാണ് സുനിത. 139 മത്സരങ്ങളിൽ ദേശീയ കുപ്പായമണിഞ്ഞു. 2016 റിയോ ഒളിമ്പിക്സിൽ പങ്കെടുത്തു. 2014 ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടി. 2018 ൽ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്യാപ്ടനായിരുന്നു.
സംസ്ഥാന ട്രാക്ക്് സൈക്ളിംഗ്
തിരുവനന്തപുരം : സംസ്ഥാന ട്രാക് സൈക്ളിംഗ് മത്സരങ്ങൾ കാര്യവട്ടം എൽ.എൻ.സി.പി.ഇ സൈക്ളിംഗ് വെലോഡ്രാമിൽ നാളെയും മറ്റന്നാളുമായി നടക്കും.