ആണവധാതുക്കൾ
യുറേനിയം, തോറിയം, ബെറിലിയം, സിർക്കോൺ, ഇൽമനൈറ്റ് എന്നിവയാണ് ആണവോർജം ഉത്പാദിപ്പിക്കാനായി ഉപയോഗിക്കുന്ന ധാതുക്കൾ.
യുറേനിയം നിക്ഷേപമുള്ള സ്ഥലങ്ങൾ
ജാർഖണ്ഡ്, രാജസ്ഥാൻ, മേഘാലയ, ആന്ധ്രാപ്രദേശ്, കർണാടകം എന്നിവിടങ്ങളിലാണ് യുറേനിയം നിക്ഷേപമുള്ളത്. ആണവോർജവ വകുപ്പിന് കീഴിലുള്ള യുറേനിയം കോർപ്പറേഷൻ ഒഫ് ഇന്ത്യയാണ് യുറേനിയം ഖനന പ്രവർത്തനങ്ങൾ നടത്തുന്നത്.
ഇതിൽ 45 ശതമാനം ഉത്പാദനം നടക്കുന്നത് ജാർഖണ്ഡിലാണ്.
തോറിയം നിക്ഷേപമുള്ള സ്ഥലങ്ങൾ
തോറിയം അടങ്ങുന്ന അല്ലനൈറ്റ് കേരളം, തമിഴ്നാട്, ബീഹാർ, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് ,ഒഡിഷ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്ന മോണോസൈറ്റിലും തോറിയം അടങ്ങിയിരിക്കുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും കറുത്ത മണലുള്ള കടൽത്തീരങ്ങളിലാണ് ഇൽമനൈറ്റ് കാണപ്പെടുന്നത്. ബീഹാർ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഇത് കാണപ്പെടുന്നു.
ഇരുമ്പയിര് നിക്ഷേപമുള്ള സ്ഥലങ്ങൾ
ലോകത്തിലെ ഇരുമ്പയിര് നിക്ഷേപത്തിന്റെ 20 ശതമാനത്തോളം ഇന്ത്യയിലാണ്. ജാർഖണ്ഡ്, ഛത്തീസ് ഗഡ്, ഒഡീഷ, ഗോവ, കർണാടക എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഇരുമ്പയിര് നിക്ഷേപ മേഖലകൾ.
ബോക്സൈറ്റ് നിക്ഷേപമുള്ള സ്ഥലങ്ങൾ
അലുമിനിയത്തിന്റെ അയിരാണ് ബോക്സൈറ്റ്. ബോക്സൈറ്റ് നിക്ഷേപത്തിൽ ലോകത്ത് അഞ്ചാം സംസ്ഥാനത്താണ് ഇന്ത്യ. ജാർഖണ്ഡ്, ഛത്തീസ് ഗഡ്, ഒഡിഷ, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രദേശങ്ങളിൽ ബോക്സൈറ്റ് നിക്ഷേപമുണ്ട്.
ചെമ്പ് നിക്ഷേപമുള്ള സ്ഥലങ്ങൾ
രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ ചെമ്പ് നിക്ഷേപമുള്ളത്. മദ്ധ്യപ്രദേശും ജാർഖണ്ഡുമാണ് തൊട്ടുപിന്നിൽ.
അഭ്രം നിക്ഷേപമുള്ള സ്ഥലങ്ങൾ
ജാർഖണ്ഡിലെ ഹസാരിബാഗ്, ബീഹാറിലെ ഗയ എന്നിവിടങ്ങളിൽ അഭ്രത്തിന്റെ മികച്ച നിക്ഷേപമുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ അഭ്രം ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്.
കൽക്കരി
ലോകത്തിൽ കൽക്കരി ഉത്പാദനത്തിൽ മൂന്നാംസ്ഥാനമാണ് ഇന്ത്യയ്ക്ക്. റാണിഗഞ്ചാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം. രാജ്യത്തിനാവശ്യമായ ഉൗർജ്ജത്തിന്റെ 65 ശതമാനത്തിലേറെ കൽക്കരിയിൽ നിന്നാണ് ലഭിക്കുന്നത്.
കൽക്കരി നാലുതരം
അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവനുസരിച്ച് കൽക്കരിയെ നാലായി തിരിക്കാം. ആന്ത്രസൈറ്റ്, ബിറ്റുമിൻ, ലിഗ്നൈറ്റ്, പീറ്റ് എന്നിവയാണവ.
ആന്ത്രസൈറ്റ്
കാർബണിന്റെ അളവ് 80 ശതമാനത്തോളമുണ്ട്. ഏറ്റവും നിലവാരം കൂടിയ കൽക്കരി ഇനമാണ്. ഹാർഡ് കോൾ എന്നറിയപ്പെടുന്നു.
കടുപ്പമേറിയതും കറുത്ത നിറത്തോടുകൂടിയതുമാണ്. ജമ്മുകാശ്മീരിലാണ് ആന്ത്രസൈറ്റ് നിക്ഷേപമുള്ളത്.
ബിറ്റുമിൻ
അറുപത് മുതൽ 80 ശതമാനംവരെ കാർബൺ ഇൗ കൽക്കരിയിലുണ്ട്. ഏറ്റവുംകൂടുതൽ ഉപയോഗിക്കപ്പെടുന്ന കൽക്കരി ഇനമാണ്. ജാർഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാൾ, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ബിറ്റുമിൻ ഉത്പാദിപ്പിക്കുന്നു.
ലിഗ്നൈറ്റ്
തവിട്ടു കൽക്കരി എന്നറിയപ്പെടുന്നു. ഗുണനിലവാരം കുറഞ്ഞ കൽക്കരിയാണ്. കാർബണിന്റെ അളവ് 60 ശതമാനത്തിൽതാഴെ. തമിഴ്നാട്ടിലെ നെയ്വേലി, രാജസ്ഥാൻ, അസാം എന്നിവിടങ്ങളിൽ ലിഗ്നൈറ്റ് ഖനനം ചെയ്യുന്നു.
പീറ്റ്
കൽക്കരിയുടെ രൂപപ്പെടലിലെ ആദ്യഘട്ടമായാണ് പിറ്റിനെ കരുതുന്നത്. 50 ശതമാനത്തിൽ താഴെയാണ് ഇതിൽ കാർബണിന്റെ അളവ്. പീറ്റിന് പുക കൂടുതലും ചൂട് കുറവുമാണ്. ഇന്ത്യയിലെ തീരദേശങ്ങൾ ചതുപ്പുകൾ എന്നീ മേഖലകളിൽ പീറ്റ് കാണപ്പെടുന്നു.
ഇന്ത്യയിലെ പ്രധാന കൽക്കരിപ്പാടങ്ങൾ
ഇൗസ്റ്റ് ബാെക്കാറോ , വെസ്റ്റ് ബൊക്കാറോ, ജാരിയ, സൗത്ത് കരൺപുര, നോർത്ത് കരൺപുര, രാംഗസ്- ജാർഖണ്ഡിലാണ് ഇവയെല്ലാം. പശ്ചിമബംഗാളിലെ റാണിഗഞ്ച് ഛത്തീസ് ഗഡിലെ കോർബ, തമിഴ്നാട്ടിലെ നെയ്വേലി, മദ്ധ്യപ്രദേശിലെ സിംഗ്രോളി, ഒഡിഷയിലെ തൽച്ചാർ, ഐബിവാലി.
കൽക്കരി നിക്ഷേപം കൂടുതൽ കിഴക്കൻമേഖലയിൽ
ഇന്ത്യയിലെ മൊത്തം കൽക്കരി നിക്ഷേപം 2014 ലെ കണക്കനുസരിച്ച് 301.5 ബില്യൺ ടൺ ആണ്. ഇതിൽ 43.24 ബില്യൺ ടൺ ലിഗ്നൈറ്റാണ്. കൽക്കരിനിക്ഷേപങ്ങൾ കൂടുതലും രാജ്യത്തിന്റെ കിഴക്ക്, മദ്ധ്യഭാഗങ്ങളിലായാണ്. ജാർഖണ്ഡ്, ഒഡിഷ, ഛത്തിസ്ഗഡ്, പശ്ചിമബംഗാൾ, മദ്ധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. കൽക്കരി നിക്ഷേപത്തിന്റെ 99 ശതമാനവും ഇൗ സംസ്ഥാനങ്ങളിലാണ്. ജാർഖണ്ഡിലാണ് ഏറ്റവും കൂടുതൽ നിക്ഷേപം. രണ്ടാംസ്ഥാനം ഒഡിഷയിൽ.
ഗോണ്ട്വാന, ടെർഷ്യറി കൽക്കരികൾ
ഇന്ത്യയിൽ നിന്ന് ഖനനം ചെയ്തെടുക്കുന്ന കൽക്കരിയെ അവ രൂപപ്പെട്ട കാലഘട്ടത്തെ അടിസ്ഥാനമാക്കി രണ്ടായി തിരിച്ചിരിക്കുന്നു.
270 മില്യൺ വർഷംമുമ്പ് രൂപാന്തരം പ്രാപിച്ച കൽക്കരിയാണ് ഗോണ്ട്വാന കൽക്കരി. ഇക്കാലത്ത് ദക്ഷിണാഫ്രിക്ക, ദക്ഷിണ അമേരിക്ക, അന്റാർട്ടിക്ക, ഒാസ്ട്രേലിയ എന്നിവയെല്ലാം ഗോണ്ട്വാന എന്ന ഒറ്റ ഭൂഖണ്ഡമായിരുന്നു എന്ന് കണക്കാക്കുന്നു. 30-60 മില്യൺ വർഷങ്ങൾക്കിടയിൽ രൂപപ്പെട്ട കൽക്കരിയാണ് ടെർഷ്യറി കൽക്കരി. ഇന്ത്യയിലെ പ്രധാന കൽക്കരിഖനികളിൽ നിന്നെല്ലാം ഗോണ്ട്വാന കൽക്കരിയാണ് ഖനനം ചെയ്യുന്നത്. അരുണാചൽ പ്രദേശ്, അസാം, മേഘാലയ, ജമ്മുകാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ടെർഷ്യറി കൽക്കരി ഖനനം ചെയ്യുന്നത്.
മാംഗനീസ് നിക്ഷേപമുള്ള സ്ഥലങ്ങൾ
മാംഗനീസ് ഖനനത്തിൽ ലോകത്ത് ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ലോകത്തിലെ മാംഗനീസ് നിക്ഷേപത്തിന്റെ 20 ശതമാനത്തോളം ഇന്ത്യയിലാണ്. ഒഡിഷയാണ് മാംഗനീസ് നിക്ഷേപത്തിൽ മുന്നിൽ.
സ്വർണം നിക്ഷേപമുള്ള സ്ഥലങ്ങൾ
കർണാടകയിലെ കോളാർ, ഹൂട്ടി, ആന്ധ്രയിലെ രാമഗിരി എന്നിവയാണ് ഇന്ത്യയിലെ പ്രധാന സ്വർണ ഖനികൾ.