തിരുവനന്തപുരം: കഴക്കൂട്ടം വെട്ടുറോഡിനു അടുത്തുള്ള വീട്ടിലെ വിറകുപുരയിൽ വിറക് എടുക്കാൻ ചെന്ന വീട്ടമ്മ കാണുന്നത് രണ്ട് പാമ്പുകൾ ചുറ്റി പിണഞ്ഞ് കിടക്കുന്നുതാണ്. ഉടൻ തന്നെ വീട്ടമ്മ തൊട്ടടുത്തുള്ള വർക്ക് ഷോപ്പിലെ പണിക്കാരെ അറിയിച്ചു. അവർ വരുന്നതിന് ഇടയ്ക്ക് പാമ്പുകൾ വിറകിനിടയിലേക്ക് കയറി. ഉടൻ തന്നെ വാവ സുരേഷിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്ത് എത്തിയതോടെ പുതിയ വർഷത്തിലെ ആദ്യ അതിഥിയെ കണ്ടുപിടിക്കാനുള്ള ആവേശത്തിലായി വാവ സുരേഷ്.

കൂട്ടിയിട്ടിരിക്കുന്ന വിറകിന്റെ ഒരു വശത്ത് നിന്ന് വിറക് മാറ്റാൻ തുടങ്ങി. അപ്പോൾ പാമ്പുകൾ ഇഴഞ്ഞതിന്റെ പാട് കണ്ടു. കുറേ നേരത്തെ ശ്രമ ഫലമായി ഒരു വശത്തെ വിറക് മാറ്റി, പക്ഷേ പാമ്പിനെ കണ്ടത്താനായില്ല. തുടർന്ന് മറുവശത്തെ വിറക് മാറ്റാൻ തുടങ്ങി.കുറേ വിറക് മാറ്റിയപ്പോൾ വാവയുടെ മുഖത്ത് സന്തോഷം. ഒരു പാമ്പിനെ കണ്ടു.അടുത്ത വിറക് മാറ്റിയതും വാവയും ഒന്ന് ഞെട്ടി. ഒന്നല്ല ഉഗ്ര വിഷമുള്ള മൂന്ന് അണലികൾ. മാത്രമല്ല മൂന്നും ഒത്ത വലിപ്പമുള്ളതും. എന്തായാലും പാമ്പിനെ കണ്ടത് നന്നായി, അല്ലെങ്കിൽ വീട്ടുകാർക്കും പരിസരവാസികൾക്കും അപകടം ഉറപ്പായിരുന്നു. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

vava