കായൽ തീരത്തിരുന്നു അല്പം തണുത്ത കാറ്റൊക്കെ കൊണ്ട് കായൽ വിഭവങ്ങൾ കൂട്ടി ഭക്ഷണം കഴിക്കാൻ ആർക്കാണ് ഇഷ്ടം തോന്നാത്തത്. എന്നാൽ ഒരല്പം വ്യത്യസ്തമായി നാവിൽ കൊതിയൂറുന്ന രുചിയും, ചുറ്റും ഓളപ്പരപ്പുകളുടെ ചാഞ്ചാട്ടവും ആസ്വദിച്ചു ഭക്ഷണം കഴിച്ചാലോ. അങ്ങനെയെങ്കിൽ ഇനി മുതൽ ദൂരെയെങ്ങും പോകേണ്ട. തിരുവനന്തപുരം വേളിയിലെ ഫ്ലോട്ടില്ല (Flotilla) റസ്‌റ്റോറന്റിൽ വന്നാൽ മതി. കായലിന്റെ കാഴ്ചകളൊക്കെ ആവോളം ആസ്വദിച്ചു വയറും മനസും നിറയും വരെ ഭക്ഷണം കഴിക്കാം. സഞ്ചാരികൾക്കായി കെ.ടി.ഡി.സിയാണ് ഫ്ലോട്ടില്ല (Flotilla) ആരംഭിച്ചത്. കാണാം റസ്‌റ്റോറന്റിന്റെ കൂടുതൽ വിശേഷങ്ങൾ വീഡിയോയിലൂടെ.

ഓഖി ദുരന്തത്തിൽപ്പെട്ടു പ്രവർത്തനം നിലച്ച കെ.ടി.ഡി.സിയുടെ ഈ ഫ്‌ളോട്ടിങ് അത്ഭുതം എഴുപതു ലക്ഷം രൂപ മുടക്കിയാണ് പുതുക്കി പണിതത്. പുത്തൻ രുചിയുടെ അനുഭവങ്ങൾ സഞ്ചാരികൾക്ക് ഒരുക്കികൊടുക്കുകയാണ് ഈ റെസ്റ്റോറന്റ് .

flotilla