കൊച്ചി: കുഞ്ചാക്കോ ബോബൻ, ദിലീപ് ചിത്രമായ സ്പാനിഷ് മസാലയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട അനുഭവം കൗമുദി ടി.വിയുമായി പങ്കുവച്ച് സംവിധായകൻ സലാം ബാപ്പു. സ്‌പെയിനിലെ ടൊമാറ്റോ ഫെസ്റ്റിവലിനിടയിൽ ഷൂട്ടിംഗ് വിഷയങ്ങൾ ആലോചിച്ച് താൻ നടക്കവേ സ്പാനിഷുകാർ തന്നെ പിടികൂടിയ സംഭവമാണ് സലിം ബാപ്പു 'കൗമുദി ടി.വി'യിലെ ഡ്രീം ഡ്രൈവിലൂടെ വിവരിച്ചത്. ഫെസ്റ്റിവലിനിടെ തെരുവിലൂടെ നടന്നുപോകുകയായിരുന്ന തന്നെ ഏതാനും സ്പാനിഷുകാർ തട്ടിവിളിച്ചു. തുടർന്ന്, താൻ അത് ഗൗനിക്കാതെ നടന്നുപോയത് അവർക്ക് ഇഷ്ടമായില്ല. അങ്ങനെയാണ് അവർ തന്നെ പിടികൂടിയത്. ഒടുവിൽ ബർമുഡയും ടീ ഷർട്ടും അവർ ഊരിവാങ്ങി.സലിം ബാപ്പു പറയുന്നു. സലിം ബാപ്പുണ്ടായ അനുഭവത്തെകുറിച്ചറിയാൻ വീഡിയോ കാണുക.