കൊച്ചി: അമേരിക്ക - ഇറാൻ സംഘർഷത്തെ തുടർന്ന് ഇന്ധന വിലയും കത്തിക്കയറി. സംഘർഷം ഗൾഫ് മേഖലയെ പ്രതിസന്ധിയിലാക്കുന്നതിനാൽ വരും നാളുകളിലും വില ഇനിയും ഉയരും.
ബ്രെന്റ് ക്രൂഡ് വില ഇന്നലെ 4.32 ശതമാനം ഉയർന്ന് 69.11 ഡോളറിലെത്തി. കഴിഞ്ഞ സെപ്തംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ടെക്‌സാസ് ക്രൂഡ് വില 4.17 ശതമാനം മുന്നേറി 63.73 ഡോളറുമായി. ഇതോടെ ഇന്ത്യൻ വിപണിയിൽ പെട്രോൾ ഡീസൽ വിലയും കൂടി. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്രറിന് ഏഴു പൈസ കൂടി 78.74 രൂപയിലും, ഡീസലിന് 13 പൈസ കൂടി 73.35 രൂപയ്‌ക്കുമായിരുന്നു ഇന്നലത്തെ വില്പന.